തിരുവനന്തപുരത്ത് എം.സി റോഡില്‍ നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മിനിലോറിയിടിച്ച് ക്ലീനര്‍ മരിച്ചു; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

Kerala Latest News

തിരുവനന്തപുരം: എംസി റോഡില്‍ റോഡുവക്കില്‍ നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മിനി ലോറിയിടിച്ചു .‌ സംഭവത്തിൽ ക്ളീനര്‍ മരിച്ചു. ഡ്രൈവര്‍ക്ക് ഗുരുതരം. എറണാകുളം സ്വദേശി ജോബിനാണ് മരിച്ചത് . ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പവേശിപ്പിച്ചു.മിനിലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

ഇന്നുപുലര്‍ച്ചെ നാലുമണിയോടെ എം സി റോഡിൽ കാരേറ്റിന് സമീപമാണ് അപകടം നടന്നത് . പത്തനംതിട്ടയില്‍ നിന്ന് കാട്ടാക്കടയിലേക്ക് പ്ലൈവുഡ് കയറ്റിവന്ന മിനിലോറിയാണ് അപകടത്തില്‍പ്പെട്ടത്. വേഗത്തില്‍ വന്ന മിനിലോറി നിയന്ത്രണം നഷ്ടപ്പെട്ട് പാര്‍ക്കുചെയ്തിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ മിനിലോറിയുടെ കാബിന്‍ പൂര്‍ണമായും തകര്‍ന്നിരുന്നു . നാട്ടുകാരും ഫയര്‍ഫോഴും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *