തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവയ്ക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സ്ഥിരപ്പെടുത്തല്‍ സുതാര്യമായാണ് നടത്തിയത്. എന്നാല്‍ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.
ഉദ്യോഗാര്‍ഥികളുടെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ പിന്മാറ്റം ഉണ്ടായിരിക്കുന്നത്. ആരോഗ്യ, റവന്യൂ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.