തൃശൂര്‍: കോൺഗ്രസിൽ നിന്ന് രാജിവച്ച മുതിർന്ന നേതാവ് പി.സി ചാക്കോ ഇടതുപക്ഷത്തേക്കെന്ന് റിപ്പോർട്ട്. അദ്ദേഹം എന്‍സിപിയുടെ ഭാഗമായേക്കുമെന്നും, ദേശീയ നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നുമാണ് വിവരം.
കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തിലാണ് ചാക്കോ പാർട്ടി വിടുന്നതായി അറിയിച്ചത്. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച ശേഷമായിരുന്നു രാജി.