ചണ്ഡിഗഡ്: കര്‍ഷക പ്രക്ഷോഭത്തില്‍ നുഴഞ്ഞുകയറാന്‍ പാക്കിസ്ഥാന്റെ ശ്രമമെന്ന് അമരീന്ദര്‍ സിംഗ്. പാക്കിസ്ഥാനില്‍ നിന്നും പഞ്ചാബിലേക്ക് ആയുധങ്ങള്‍ ഒഴുകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി .
കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് പുതിയ നിര്‍ദേശങ്ങളും അമരീന്ദര്‍ സിംഗ് മുന്നോട്ടുവച്ചു.
നിലവിലെ സാഹചര്യത്തില്‍ കാര്‍ഷികനിയമങ്ങള്‍ രണ്ടു വര്‍ഷത്തേക്ക് മരവിപ്പിക്കണമെന്നാണ് നിര്‍ദേശത്തില്‍ അറിയിച്ചിരിക്കുന്നത് .
രണ്ടാം ലോകമഹായുദ്ധമായാലും ഇവിടെ നടക്കുന്ന കര്‍ഷകരുടെ യുദ്ധമായാലും, എല്ലാം എന്നെങ്കിലും അവസാനിച്ചല്ലേ തീരുവെന്നും അദ്ദേഹം അറിയിച്ചു .