തിരുവനന്തപുരം: ഏപ്രിൽ മാസത്തിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് എൽഡിഎഫും യുഡിഎഫും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. അതേ സമയം മേയ് മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് ബിജെപി.എന്നാൽ സംസ്ഥാനത്ത് ഒറ്റ ഘട്ടമായി തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തിൽ എല്ലാ പാർട്ടികളും ഒരേ അഭിപ്രായത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനിടെയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കിയത്. റംസാന്‍, വിഷു, ഈസ്റ്റര്‍ തുടങ്ങിയ വിശേഷ ദിനങ്ങള്‍ക്ക് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് യുഡിഎഫിലേയും എല്‍ഡിഎഫിലേയും രാഷ്ട്രീയ കക്ഷികള്‍ കമ്മീഷനോട് ആവശ്യപ്പെട്ടത്.
മെയ് മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്ന് ബിജെപി നേതൃത്വം പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് നടത്തേണ്ട സമയം നിര്‍ദേശിച്ചെങ്കിലും അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ കമ്മീഷൻ അന്തിമ തീരുമനമുണ്ടാകുക.