പി.വി അന്‍വര്‍ തിരിച്ചെത്തി; കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വീകരണം

Kerala Latest News

കോഴിക്കോട്: നിലമ്പൂര്‍ നിയോജകമണ്ഡലം എം.എല്‍.എ പി.വി. അന്‍വര്‍ മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം ആഫ്രിക്കയില്‍നിന്ന് തിരിച്ചെത്തി. വ്യാഴാഴ്ച ഉച്ചയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്.

നിരവധി പ്രവര്‍ത്തകരാണ് അദ്ദേഹത്തിന്റെ വരവും കാത്ത് രാവിലെ മുതല്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നത്. വന്‍ സ്വീകരണത്തോടെ അദ്ദേഹം നിലമ്പൂരിലേക്ക് പുറപ്പെടുകയും ചെയ്തു.

വാഹനങ്ങളുടെ അകമ്പടിയോടെ നിലമ്പൂര്‍ ചന്തക്കുന്ന് വരെ ആനയിക്കും. വിദേശത്തുനിന്ന് വരുന്നതിനാല്‍ അന്‍വര്‍ പുറത്തിറങ്ങാതെ സ്വീകരണം ഏറ്റുവാങ്ങി ക്വാറന്റൈനായി വീട്ടിലേക്കുപോകും. അടുത്ത ഏഴു ദിവസം എടക്കരയിലെ വീട്ടില്‍ അന്‍വര്‍ ക്വാറന്റൈല്‍ കഴിയുമെന്നാണു സിപിഎം നേതൃത്വം പറയുന്നത്. പിന്നീട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടും. അന്‍വര്‍ ഇത്തവണയും മത്സരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *