തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് കഴിഞ്ഞതോടെ ബി.ജെ.പിയിലെ പോര് വീണ്ടും മുറുകുന്നു. തിരുവനന്തപുരം കഴക്കൂട്ടത്ത് ബിജെപി നേതാക്കള്‍ കാലുവാരിയെന്നാണ് ശോഭ സുരേന്ദ്രന്റെ ആരോപണം. പ്രമുഖ നേതാവിനായി വോട്ട് മറിച്ചു. വി മുരളീധരനെ ഉന്നംവച്ചാണ് ആക്ഷേപം.
ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന 5500 വോട്ട് മറിച്ചു. കഴിഞ്ഞ തവണ വി മുരളീധരന് ലഭിച്ചതിനേക്കാള്‍ 2500 വോട്ട് ശോഭ സുരേന്ദ്രന് കുറഞ്ഞു. പുതുതായി ചേര്‍ത്ത 3000 വോട്ടുകളും ബിഡിജെഎസ് വോട്ടും ചോര്‍ത്തിയെന്നാണ് ആരോപണം. മണ്ഡലത്തില്‍ ബൂത്ത് തിരിച്ചുള്ള കണക്കെടുപ്പ് ആരംഭിച്ചു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയത്തില്‍ ആര്‍എസ്എസ് അതൃപ്തി അറിയിച്ചു.
19744 വോട്ട് ഭൂരിപക്ഷത്തിലാണ് കടകംപള്ളി സുരേന്ദ്രന്റെ ജയം. ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനാണ് രണ്ടാമത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ്.എസ്. ലാല്‍ മൂന്നാം സ്ഥാനത്തായി.