ദുബൈ: ലോകത്തിലെ ഏററവും വലിയ സമ്പന്നരുടെ റാങ്കിംഗുമായി ഫോബ്‌സ് ആഗോള പട്ടിക പുറത്തിറങ്ങി. ലൂയി വിറ്റന്‍, സെഫോറ ഫാഷന്‍ ആഡംബര ബ്രാന്‍ഡുകളുടെ ഉടമയായ ബെര്‍ണാഡ് അര്‍നോള്‍ഡാണ് 211 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. ടെസ്ലയുടെയും സ്പേസ് എക്‌സിന്റെ സഹസ്ഥാപകനായ ഇലോണ്‍ മസ്‌ക് (180 ബില്യണ്‍), ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് (114 ബില്യണ്‍) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഒമ്പത് മലയാളികളാണ് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍മാരുടെ പട്ടികയിലുള്ളത്്. എന്നെത്തെയും പോലെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ ലോകമലയാളി. 5.3 ബില്യണ്‍ ഡോളറിന്റെ സ്വത്താണ് അദ്ദേഹത്തിനുള്ളത്. ലോകറാങ്കിംഗില്‍ 497ാം സ്ഥാനത്താണ് അദ്ദേഹം.