തിരുവനന്തപുരം: കൊവിഡ് രോഗ ലക്ഷണങ്ങൾ ഉള്ള ആളുകൾക്ക് ആന്റിജനും ആർടിപിസിആർ പരിശോധനയും നടത്തണമെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പ്.
ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവായാൽ അപ്പോൾ തന്നെ ആർടിപിസിആർ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. രണ്ട് പരിശോധനയ്ക്കുമായി ഒരേസമയം തന്നെ സ്രവം എടുക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.