കേരള കോൺഗ്രസ് നേതാവ് സ്കറിയ തോമസ് അന്തരിച്ചു

Kerala Latest News

കൊച്ചി: കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് സ്കറിയ തോമസ് [71] വയസായിരുന്നു.കൊവിഡാനന്തര ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രണ്ടു തവണ ലോക്സഭയിൽ കോട്ടയത്തെ പ്രതിനിധീകരിച്ച സ്കറിയ തോമസ് (71) അവിഭക്ത കേരള കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചു. ഇപ്പോൾ കേരള കോൺഗ്രസ് ചെയർമാൻ . കേരളാ സ്റ്റേറ്റ് എന്റർപ്രൈസസ് ചെയർമാൻ ആയി പ്രവർത്തിക്കുന്നു.

കെ ടീ സ്കറിയയുടെ മകനായി ജനിച്ച സ്കറിയ തോമസിന് പാത്രിയർക്കീസ് ബാവയിൽ നിന്ന് കമാണ്ടർ പദവി ലഭിച്ചിട്ടുണ്ട്. ഭാര്യ: ലളിത. മക്കൾ: നിർമ്മല, അനിത, കെ ടി സ്കറിയ, ലത

Leave a Reply

Your email address will not be published. Required fields are marked *