തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി; ഏഴു മരണം, 10 പേര്‍ക്ക് പരിക്ക്

Latest News

ചെന്നെ: തമിഴ്‌നാട്ടിലെ ശിവകാശിക്ക് സമീപമുള്ള പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. ശിവകാശിയിലെ സാത്തൂരിലാണ് സംഭവം. ഏഴ് പേര്‍ മരണപ്പെട്ടു. 10 പേര്‍ക്ക് പരുക്കേറ്റു. പടക്കനിര്‍മ്മാണ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. പരുക്കേറ്റവരില്‍ 6 പേരുടെ നില ഗുരുതരമാണ്. മരണനിരക്ക് ഇനിയും ഉയരാമെന്ന് അധികൃതര്‍ പറയുന്നു.

ശ്രീ മരിയമ്മല്‍ പടക്കനിര്‍മ്മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഒന്നിലധികം സ്‌ഫോടനങ്ങള്‍ ഉണ്ടായെന്ന് പൊലീസ് പറയുന്നു. പടക്കനിര്‍മ്മാണ ശാലയില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കെയാണ് അപകടം നടന്നത്. സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ അശ്രദ്ധയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പൊട്ടിത്തെറിയുടെ ശബ്ദം രണ്ട് കിലോമീറ്റര്‍ അകലെ വരെ കേള്‍ക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സത്തൂരിലെയും ശിവകാശിയിലെയും ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *