ആലുവ: ആലുവയിൽ അധ്യാപിക വിദ്യാർത്ഥിയുടെ കൈ തല്ലിയൊടിച്ചതായി പരാതി. ആലുവ കുട്ടമശ്ശേരി ഗവ ഹൈസ്‌കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിയുടെ കയ്യെല്ല് പൊട്ടിച്ചതായാണ് പരാതി. കഴിഞ്ഞ 17-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.കണക്ക് ക്ലാസില്‍ ഉത്തരം തെറ്റിച്ചപ്പോല്‍ അധ്യാപിക മറിയാമ്മ ചൂരല്‍ കൊണ്ട് പല തവണ കൈയിലും നെഞ്ചിലും തല്ലുകയായിരുന്നു.
കൈക്കുഴയില്‍ അടിച്ച ഭാഗത്ത് തന്നെ പല തവണ ചൂരല്‍ പ്രയോഗിച്ചപ്പോഴാണ് എല്ല് പൊട്ടിയതെന്നും വിദ്യാര്‍ഥി പറയുന്നു. എന്നാല്‍ ടീച്ചര്‍ക്കെതിരെ നടപടി എടുക്കുന്നതിന് പകരം പണം നല്‍കി കേസ് ഒതുക്കാനാണ് സ്‌കൂള്‍ അധികൃതരും ചില പൊലീസുകാരും ശ്രമിക്കുന്നതെന്ന് കുട്ടിയുടെ അമ്മ ഷാജിത ആരോപിച്ചു.തല്ലിയെന്നത് സത്യമാണെങ്കിലും എല്ല് പൊട്ടുന്ന തരത്തില്‍ തല്ലിയിട്ടില്ലെന്നാണ് പ്രധാനാധ്യാപികയുടെ പ്രതികരണം.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.