തിരുവനന്തപുരം: സംസ്ഥാനത്തിന് കൊവിഡ് വാക്‌സിന്‍ വാങ്ങാനായി 1,000 കോടി രൂപ കണ്ടെത്തേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങാന്‍ പണം മുടക്കിയാല്‍ മറ്റ് പല കാര്യങ്ങളും വെട്ടികുറയ്‌ക്കേണ്ടിവരും. ജനങ്ങളുടെ സംഭാവന കൊണ്ട് വാക്‌സിന്‍ വാങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ തന്നെ വാക്‌സിന്‍ വാങ്ങി സംസ്ഥാനത്തിന് നല്‍കാന്‍ തയാറാകണം. കോവിഡ് വ്യാപനം വര്‍ധിക്കാനും കൂട്ടമരണങ്ങളുണ്ടാകാനും കാരണം കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പ് കേടാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.