പാലക്കാട്: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഗുണഭോക്താക്കളായവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ള 10 കോടി 70 ലക്ഷം രൂപ വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കെ പി സി സി ഒ ബി സി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. സുമേഷ് അച്യുതന്‍. നാലുമാസം മുന്‍പ് ചെയ്ത ജോലിയുടെ വേതനമാണ് സംസ്ഥാനത്തെ 22 നഗരസഭകള്‍ക്ക് കുടിശ്ശികയായി സര്‍ക്കാര്‍ നല്‍കാനുള്ളത് . തൊഴിലാളികളുടെ വേതനം കൈമാറുന്നത് സംബന്ധിച്ച് ജനുവരി 28 സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും ഇതുവരെ മുനിസിപ്പാലിറ്റികളില്‍ തുക എത്തിയിട്ടില്ല . അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന പാവപെട്ടവര്‍ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി കൈകൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.