ചെന്നിത്തലയുടെ അമ്മക്ക് രണ്ട് വോട്ട്

Kerala Latest News

ആലപ്പുഴ: ഇരട്ടവോട്ട് ആരോപണം ഉന്നയിച്ച് പരാതി നൽകിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ ഇപ്പോൾ പ്രതിസ്ഥാനത്തായി. ചെന്നിത്തലയുടെ അമ്മ ദേവകി അമ്മയ്ക്ക് രണ്ട് വോട്ട് ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുളളത്. ചെങ്ങന്നൂർ മണ്ഡലത്തിലെ ചെന്നിത്തല തൃപ്പെരുന്തുറ യുപി സ്‌കൂളിലെ 1011–ാം നമ്പറായും ഹരിപ്പാട് മണ്ണാറശാല യുപി സ്‌കൂളിലെ 1362–ാം നമ്പറായും ദേവകിയമ്മയ്ക്ക് വോട്ടുണ്ട്.

ചെന്നിത്തലയുടെ മറ്റ് കുടുംബാംഗങ്ങൾക്കും രണ്ട് വോട്ടുണ്ടായിരുന്നു എന്നാണ് വിവരം. ഭാര്യ അനിതയ്ക്കും മക്കളായ രമിത്തിനും രോഹിത്തിനും ഇരട്ട വോട്ടുണ്ടായിരുന്നു. തൃപ്പെരുന്തുറയിലെ കുടുംബവീട്ടിലും ഹരിപ്പാട് മണ്ഡലത്തിലെ ക്യാമ്പ് ഓഫീസിലുമായിരുന്നു ഇവരുടെ വോട്ടുകൾ. എന്നാൽ, സിപിഎമ്മിനെ ലക്ഷ്യമിട്ട് നടത്തിയ കള്ളവോട്ട് ആരോപണങ്ങൾക്കിടെ ഇവ ഒഴിവാക്കിയതായാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *