ബംഗ്ലാദേശിലെ കോവിഡ്​ ആശുപത്രിയിൽ തീപിടുത്തം; മൂന്നുപേർ മരിച്ചു

International

ധാക്ക: ബംഗ്ലാദേശിലെ കോവിഡ്​ ആശുപത്രിയിൽ തീപിടിത്തം .സംഭവത്തിൽ മൂന്നുമരണം റിപ്പോർട്ട് ചെയ്തു . ബുധനാഴ്ച രാവിലെ അത്യാഹിത വിഭാഗത്തിലായിരുന്നു അപകടം ഉണ്ടായത് .അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മൂന്നു കോവിഡ്​ രോഗികളാണ്​ മരിച്ചവര്‍. 14 പേരാണ്​ ഐ.സി.യുവില്‍ ചികിത്സയിലുണ്ടായിരുന്നത്​.

രാവിലെ എട്ടുമണിയോടെ ഓക്​സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന്​ ധാക്ക മെഡിക്കല്‍​ കോളജ്​ ആശുപത്രി ഡയറക്​ടര്‍ നസ്​മുല്‍ ഹഖ്​ പറഞ്ഞു.

ചികിത്സയിലുണ്ടായിരുന്ന മറ്റുള്ളവരെ വെന്‍റിലേറ്ററിലേക്ക്​ മാറ്റി. തിപിടിത്തത്തെ തുടര്‍ന്ന്​ മറ്റൊരു ഐ.സി.യുവിലേക്ക്​ മാറ്റുന്നതി​നിടെയായിരുന്നു മൂന്നുപേരുടെയും മരണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *