കുട്ടിയെ രക്ഷിക്കുന്നതിനിടെ മുപ്പതോളം പേര്‍ കിണറ്റില്‍ വീണു; മൂന്നു പേര്‍ മരിച്ചു

India Latest News

വിദിഷ: മധ്യപ്രദേശിലെ വിദിഷയില്‍ കുട്ടിയെ രക്ഷിക്കുന്നതിനിടെ മുപ്പതോളം പേര്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെ കിണറിന്റെ മുകള്‍ത്തട്ട് ഇടിഞ്ഞായിരുന്നു അപകടം.

ആള്‍ക്കൂട്ടത്തിന്റെ ഭാരം താങ്ങാനാവാതെ മുകള്‍ത്തട്ട് തകര്‍ന്ന് വീഴുകയായിരുന്നു. വിദിഷയിലെ ഗഞ്ച് ബസോദയിലായിരുന്നു സംഭവം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *