തിരുവനന്തപുരം: പാലക്കാടും തിരുവനന്തപുരത്തുമായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പാലക്കാട് പ്ലസ്ടു വിദ്യാര്‍ഥിയായ കോട്ടപ്പുറം കുന്നത്ത് വീട്ടില്‍ ഹൈദ്രുവിന്റെ മകന്‍ മുഹമ്മദ് റോഷന്‍ ആണ് മരിച്ചത്. ശ്രീകൃഷ്ണപുരം കരിമ്പുഴ പുഴയിലായിരുന്നു അപകടം.
തിരുവനന്തപുരം കരമനയാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. വെള്ളനാട് വെളിയന്നൂര്‍ സ്വദേശികളായ സൂര്യ, അക്ഷയ് കൃഷ്ണ എന്നിവരാണ് മരിച്ചത്. കുളിക്കാനെത്തിയ നാല് കുട്ടികളില്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.