പോർക്കളം തെളിഞ്ഞു; മത്സരരംഗത്ത് 957 പേർ, ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറത്ത്, കുറവ് വയനാട്ടിൽ

Kerala Latest News

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥിചിത്രം വ്യക്തമായി. നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞ ദിവസം അവസാനിച്ചതോടെയാണ് പോർക്കളം തെളിഞ്ഞത്.സംസ്ഥാനത്തെ 140 മണ്ഡലത്തിലായി 957 പേരാണ്‌ മത്സരരംഗത്തുള്ളത്‌.

മലപ്പുറം ജില്ലയിലാണ്‌ ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത്‌ – 111 പേർ. ഏറ്റവും കുറവ്‌ വയനാട്ടിൽ–- 18. കാസർകോട്‌ 38, കണ്ണൂർ 75, കോഴിക്കോട്‌ 96, പാലക്കാട്‌ 73, തൃശൂർ 77, എറണാകുളം 99, ഇടുക്കി 27, കോട്ടയം 66, പത്തനംതിട്ട 39, ആലപ്പുഴ 60, കൊല്ലം 79, തിരുവനന്തപുരം 99 എന്നിങ്ങനെയാണ്‌ മറ്റ്‌ ജില്ലകളിൽ ജനവിധി തേടുന്നവരുടെ എണ്ണം. ഇടുക്കിയിലെ ദേവികുളം മണ്ഡലത്തിൽ മൂന്ന്‌ സ്ഥാനാർഥികൾ മാത്രമാണ് മത്സരരംഗത്തുള്ളത്.

ഇവിടെ ബിജെപി സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു.അതേസമയം, കാഞ്ഞങ്ങാട്‌, പേരാവൂർ, മണ്ണാർക്കാട്‌, തൃത്താല, കൊടുവള്ളി, പാലാ, നേമം തുടങ്ങി ഏഴു ജില്ലകളിലാണ്‌ ഏറ്റവും കൂടുതൽ പേർ ജനവിധി തേടുന്നത്‌. ആകെ ലഭിച്ചത്‌ 2180 പത്രികയാണ്‌. ശനിയാഴ്‌ച സൂക്ഷ്‌മപരിശോധനയ്‌ക്കുശേഷം 1061 സ്ഥാനാർഥികളായി.തിങ്കളാഴ്‌ച ഇതിൽ 104 പേർ പത്രിക പിൻവലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *