തിരുവനന്തപുരം : മാണി സി. കാപ്പനും സംഘത്തിനും മൂന്ന് സീറ്റുകള്‍ നല്കാന് തീരുമാനിച്ച് യുഡിഎഫ് മുന്നണി. പാലായ്ക്ക് പുറമേ കായംകുളം സീറ്റ് നല്കാന് പ്രാഥമിക ധാരണയായി. മൂന്നാമത്തെ സീറ്റ് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും അറിയിച്ചു .
മാണി സി. കാപ്പന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പാര്‍ട്ടിയെ യുഡിഎഫില്‍ ഘടകകക്ഷിയാക്കുമെന്നാണ് സൂചന. സര്‍ക്കാരില്‍ നിന്ന് കിട്ടിയ കോര്പ്പറേഷന് ഉള്‍പ്പെടെ രാജിവയ്ക്കാനാണ് മാണി സി. കാപ്പന്റെ തീരുമാനം.