തമിഴ്‌നാടിനെ വിഭജിക്കില്ല; കൊങ്കുനാടില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം

India Latest News

ന്യൂഡല്‍ഹി: തമിഴ്‌നാടിനെ വിഭജിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പാര്‍ലമെന്റില്‍ നിലപാട് അറിയിച്ചു. കൊങ്കുനാട് വിവാദത്തിന് പിന്നാലെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശങ്ങളും പരിഗണനയിലില്ലെന്ന് കേന്ദ്രം അറിയിച്ചു.

തമിഴ്നാട് വിഭജിച്ച് കൊങ്കുനാടെന്നപേരില്‍ കേന്ദ്രഭരണ പ്രദേശം രൂപവത്കരിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം തുടങ്ങിയിരുന്നു. പിന്നാലെ ഈ ആവശ്യം ഏറ്റെടുത്ത് തമിഴ്‌നാട്ടിലെ ബിജെപി നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനെതിരേ തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികളും സിനിമാ പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *