പിന്‍വാതില്‍ നിയമനത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

Kerala Latest News

കൊച്ചി: പിന്‍വാതില്‍ നിയമനത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുവാനുള്ള സര്‍ക്കാര്‍ നീക്കം തടയണമെന്നാണ് ആവശ്യം.

സ്ഥിരപ്പെടുത്തുന്നതിനായി വിവിധ വകുപ്പുകള്‍ ഇറക്കിയ ഉത്തരവുകള്‍ റദ്ദാക്കണമെന്നും ഹര്‍ജിയിലുണ്ട്. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ വിഷ്ണു, സുനില്‍ പന്തളം, ഫൈസല്‍ കുളപ്പാടം എന്നിവരാണ് ഹര്‍ജി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *