കോഴിക്കോട് : നിപാ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തിലെ പഴ വര്‍ഗ്ഗ വിപണി നേരിടുന്നത് വന്‍ നഷ്ടം. റംസാന്‍ നോമ്പ് കാലമായിട്ടും വലിയ നഷ്ടമാണ് കോഴിമക്കാട്ടെ പച്ചക്കറി പഴവര്‍ഗ്ഗ കച്ചവടക്കാര്‍ നേരിടുന്നത്. ആരോഗ്യവകുപ്പിന്റെ കൃത്യമായ ഇടപെടലില്‍ നിപാ വൈറസ് ബാധ ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞെങ്കിലും പഴവര്‍ഗ്ഗങ്ങളിലെ ഭീതി നാട്ടുകാര്‍ക്കിടയില്‍ തുടരുകയാണ്. കോഴിക്കോട് കച്ചവടം 75 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. പഴവര്‍ഗ്ഗ കയറ്റുമതി പാടെ നിലച്ചു. 10 ദിവസത്തിനിടയില്‍ 10,000 കോടിയാണ് നഷ്ടം കണക്കാക്കിയിട്ടുള്ളത്. അതിനിടയില്‍ നിപ ഭീതിയില്‍ ഒറ്റപ്പെട്ട കോഴിക്കോടു ജില്ല സാധാരണനിലയിലേക്ക് തിരിച്ചുവരികയാണ്.
ആദ്യമരണം കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോള്‍ ജനങ്ങളുടെ ഭീതിക്ക് അല്‍പം കുറവുവന്നിട്ടുണ്ട്. ആളകന്ന മിഠായിത്തെരുവും ബസ് സ്റ്റാന്‍ഡുകളും സജീവമായിത്തുടങ്ങി. ബസുകളില്‍ യാത്രക്കാരുടെ എണ്ണവും കൂടി. എന്നാല്‍ നിപ ബാധിച്ചു മരിച്ച രണ്ടുപേര്‍ ചികില്‍സ തേടിയ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും ബാലുശ്ശേരി ടൗണിലും മാറ്റമൊന്നും വന്നിട്ടില്ല. ഭീതി അകറ്റി നിപ െവെറസ് ബാധയില്‍ പ്രത്യക്ഷമായ കുറവ് വന്നിട്ടുണ്ട്. അഞ്ചു ദിവസത്തിനിടെ നിപ െവെറസ് ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏറ്റവും ഒടുവില്‍ മരണം സംഭവിച്ച ബാലുശേരിയൊഴികെ മറ്റു പ്രദേശങ്ങളെല്ലാം സാധാരണനിലയിലേക്കു മെല്ലെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബാലുശ്ശേരിയിലെയും താലൂക്ക് ആശുപത്രി പരിസരത്തെയും ഹോട്ടലുകള്‍ ഇതുവരെ തുറന്നിട്ടില്ല. സിനിമാ തിയറ്ററുകളും ബ്യൂട്ടി പാര്‍ലറുകളുമെല്ലാം അടഞ്ഞുകിടക്കുകയാണ്. താലൂക്ക് ആശുപത്രിയില്‍ ചികില്‍സക്കെത്തുന്ന രോഗികളുടെ എണ്ണം ഉയര്‍ന്നിട്ടില്ല. തെരുവിലും ആളുകള്‍ സജീവമായിട്ടില്ല