കോട്ടയത്ത് പ്രാദേശിക ലോക്ഡൗൺ; മൂന്നു പഞ്ചായത്തുകൾ അടച്ചുപൂട്ടി

Kerala Latest News

കോട്ടയം: കോവിഡ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ രോഗവ്യാപനം രൂക്ഷമായ മൂന്നു ഗ്രാമപഞ്ചായത്തുകളെ പൂര്‍ണമായും 15 തദ്ദേശ സ്ഥാപനങ്ങളെ ഭാഗികമായും പ്രത്യേക ശ്രദ്ധ വേണ്ട പ്രദേശങ്ങളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.ഈ സ്ഥലങ്ങളില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.പാമ്പാടി, ആര്‍പ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിലാണ് പൂര്‍ണമായും അധിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.രോഗവ്യാപന തോത് ഉയര്‍ന്ന വാര്‍ഡുകളില്‍ മാത്രം അധിക നിയന്ത്രണമുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക ചുവടെ(പേര് വാര്‍ഡ് നമ്പര്‍ എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍:

ഈരാറ്റുപേട്ട-17, ഏറ്റുമാനൂര്‍-4, 23, കോട്ടയം- 1, 5, 6, 10, 13, 15, 16, 17, 31, 33

ഗ്രാമപഞ്ചായത്തുകള്‍: ചെമ്പ് -11, 14, കൂരോപ്പട-15, 16, നീണ്ടൂര്‍ – 5, പായിപ്പാട് – 12, പൂഞ്ഞാര്‍ തെക്കേക്കര- 9, 11, കല്ലറ-6,
പനച്ചിക്കാട് -3, തലയാഴം- 9, മാടപ്പള്ളി -1, 12, 19, ഞീഴൂര്‍-9, പുതുപ്പള്ളി- 4, 7, 17, വെച്ചൂര്‍ – 3

Leave a Reply

Your email address will not be published. Required fields are marked *