പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാരെന്ന് വി.ഡി സതീശനെതിരെ രൂക്ഷ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. കാസർകോട് വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടി പറയാൻ പ്രതിപക്ഷ നേതാവിന്റെ അനുമതി വാങ്ങേണ്ടതില്ല. പ്രതിപക്ഷ നേതാവിന്റെ പരിചയക്കുറവ് മറച്ചു വെക്കാനാണ് മറ്റുള്ളവരുടെ മേൽ കുതിര കയറുന്നത്. ബി.ജെ.പിയെ പറയുമ്പോൾ വി.ഡി സതീശന് പൊള്ളുന്നത് എന്തിനാണെന്നും റിയാസ് ചോദിച്ചു.