അമിത്ഷാ ഇന്ന് കേരളത്തില്‍; വിജയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

Kerala Latest News

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് കേരളത്തില്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹം തിരുവനന്തപുരത്തെത്തും.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ ഞായറാഴ്ച രാവിലെ റോഡ് മാര്‍ഗം കന്യാകുമാരിയിലേക്കു പോകും. ഉച്ച കഴിഞ്ഞ് 3.50ന് തിരുവനന്തപുരത്ത് മടങ്ങിയെത്തി ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും തുടര്‍ന്ന് ശ്രീരാമകൃഷ്ണ മഠത്തില്‍ നടക്കുന്ന സന്ന്യാസി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും.

വൈകീട്ട് 5.30ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *