kerala-assembly

മു​ഖ്യ​മ​ന്ത്രി​യു​ടെ തീ​വ്ര​വാ​ദ പ​രാ​മ​ർ​ശം: പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ ബ​ഹി​ഷ്ക​രി​ച്ചു

Latest News

 

തി​രു​വ​ന​ന്ത​പു​രം: ചി​ല നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ള്ള​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ നി​യ​മ​സ​ഭ പ്ര​ക്ഷു​ബ്ധ​മാ​കു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര പ്ര​മേ​യത്തിന് നോ​ട്ടീ​സ് നൽകി. നോട്ടീസ് സ്പീ​ക്ക​ർ നി​രാ​ക​രി​ച്ച​തോ​ടെ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ സ​ഭ ബ​ഹി​ഷ്ക​രി​ച്ചു.

ആ​ലു​വ​ക്കാ​രെ മു​ഖ്യ​മ​ന്ത്രി അ​പ​മാ​നി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. രാ​വി​ലെ സ​ഭ ചേ​ർ​ന്ന​പ്പോ​ൾ ഞ​ങ്ങ​ൾ തീ​വ്ര​വാ​ദി​ക​ളാ​ണോ എ​ന്ന് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന ബാ​ഡ്ജ് ധ​രി​ച്ചാ​ണ് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ സ​ഭ​യി​ലെ​ത്തി​യ​ത്.

ആ​ലു​വ എ​ട​ത്ത​ല​യി​ൽ യു​വാ​വി​നെ പോ​ലീ​സ് മ​ർ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ഴാ​ഴ്ച പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​വ​ത​ര​ണാ​നു​മ​തി തേ​ടി ന​ല്കി​യ നോ​ട്ടീ​സി​നു മ​റു​പ​ടി പ​റ​യ​വെ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ തീ​വ്ര​വാ​ദ പ​രാ​മ​ർ​ശം.

എ​ട​ത്ത​ല സ്വ​ദേ​ശി ഉ​സ്മാ​നെ പോ​ലീ​സ് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ൻ​വ​ർ സാ​ദ​ത്താ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി​തേ​ടി സം​സാ​രി​ച്ച​ത്. എ​ട​ത്ത​ല​യി​ൽ പോ​ലീ​സ് ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ​പ്പോ​ലെ​യാ​ണു പ്ര​വ​ർ​ത്തി​ച്ച​തെ​ന്നു സാ​ദ​ത്ത് പ​റ​ഞ്ഞി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *