K-M-Mani-kunhalikkutty

രാജ്യസഭാ സീറ്റ്: കേരള കോൺഗ്രസിനെ പിന്തുണച്ച് മുസ്‌ലീം ലീഗ്

Kerala

 

മലപ്പുറം: രാജ്യസഭാ സീറ്റ് തർക്കം യുഡിഎഫിന് ബാലികേറാമലയാകുന്നതിനിടെ അവകാശവാദമുന്നയിക്കാനുള്ള കേരള കോൺഗ്രസ് നീക്കത്തെ പിന്തുണച്ച് മുസ്‌ലീം ലീഗ്. ഒഴിവു വരുന്ന രാജ്യസഭ സീറ്റിന് കേരള കോൺഗ്രസിനും അർഹതയുണ്ടെന്ന് മുസ്‌ലീം ലീഗ് ദേശിയ ജനറൽ സെക്രട്ടറിയും എം.പിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സീറ്റാവശ്യവുമായി കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ്.കെ.മാണി എംപി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണുമെന്ന വാർത്തകൾ വന്നതിനു പിന്നാലെയാണ് പിന്തുണയുമായി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്.