സമരം നടത്തുന്നവരുടെ ആവശ്യങ്ങളെ സര്‍ക്കാര്‍ നിരാകരിക്കുന്നു; ഉമ്മന്‍ ചാണ്ടി

Kerala Latest News

തിരുവനന്തപുരം: സമരം നടത്തുന്നവരുടെ ആവശ്യങ്ങളെ സംസ്ഥാന സര്‍ക്കാര്‍ നിരാകരിക്കുന്നെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. സമരം ചെയ്യുന്നവരുമായി ആശയവിനിമയത്തിന് സര്‍ക്കാര്‍ തയാറാകുന്നില്ല. സമരം ചെയ്യുന്നവരെ അപമാനിച്ചാല്‍ സമരം പൊളിയുമെന്ന് കരുതരുതെന്നും ഉമ്മന്‍ ചാണ്ടി.

കേരളത്തിലെ സമരം ചെയ്യുന്ന യുവാക്കളോട് മുഖ്യമന്ത്രി മറുപടി പറയണം. യുഡിഎഫ് സര്‍ക്കാര്‍ പകരം ലിസ്റ്റില്ലെങ്കില്‍ റാങ്ക് ലിസ്റ്റ് നീട്ടിയിരുന്നു. ഇത് ക്രൂരതയാണ്. 49 ലിസ്റ്റില്‍ പിഎസ് സിയില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി. 880 പേര്‍ക്ക് നിയമപ്രകാരം ജോലി ലഭിക്കേണ്ടതാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. യുവാക്കളുടെ ഭാവി തല്ലിത്തകര്‍ക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ ലിസ്റ്റ് റദ്ദാക്കിയതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം പിഎസ്സി സമരം ഒത്തുതീര്‍ക്കാനുള്ള ഡിവൈഎഫ്ഐ ശ്രമത്തെ യൂത്ത് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഡിവൈഎഫ്ഐ ബ്രോക്കര്‍ പണി നിര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. ആര്‍ജവമുള്ള മന്ത്രിമാരുണ്ടെങ്കില്‍ ഉദ്യോഗാര്‍ത്ഥികളെ ചര്‍ച്ചയ്ക്ക് വിളിക്കട്ടെയെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *