ജനറല്‍ ആശുപത്രിയില്‍ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു

Kerala

 

തിരുവനന്തപുരം: കെ പി സി സി ഒ ബി സി ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്വാറന്റീനില്‍ കഴിയുന്ന രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ഉച്ചഭക്ഷണ പൊതികള്‍ നല്‍കിയത്. ഭക്ഷണപൊതികളുടെ വിതരണോദ്ഘാടനം അടൂര്‍ പ്രകാശ് എം പി ആര്‍ എം ഒ ഡോ. എസ് എസ് ജോയിക്ക് നല്‍കി നിര്‍വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആര്‍ അജിരാജകുമാര്‍, എന്‍ രാജേന്ദ്രബാബു, ജില്ലാ ചെയര്‍മാന്‍ ഷാജിദാസ്, ബ്ലോക്ക് ചെയര്‍മാന്‍ ഇഷികേശ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *