ബെയ്ജിങ് :ചൈനയിൽ ബിബിസി ചാനലിനു നിരോധനം ഏർപ്പെടുത്തി. ബിബിസി വേൾഡ് ന്യൂസ് ചാനലിനാണ് വിലക്ക് ഏർപ്പെടുത്തിയത്. നിർദ്ദേശങ്ങൾ ലംഘിച്ച് പ്രവർത്തനം നടത്തിയതുകൊണ്ടാണ് ചാനലിനെ നിരോധിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
പ്രക്ഷേപണത്തിനുള്ള മാർഗനിർദ്ദേശങ്ങൾ ചാനൽ ലംഘിച്ചു എന്ന് ചൈനയുടെ ടിവി, റേഡിയോ ഭരണനിർവ്വഹണ സംവിധാനം പറഞ്ഞു.