ജെ​സ്ന കേ​സ് സി​ബി​ഐ​ക്ക്; തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് അ​ന്വേ​ഷി​ക്കും

Kerala Latest News

കൊ​ച്ചി: ജെ​സ്ന മ​രി​യ ജ​യിം​സ് തി​രോ​ധാ​ന​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് വി​ട്ട് ഹൈ​ക്കോ​ട​തി. തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ന് അ​ന്വേ​ഷ​ണ ചു​മ​ത​ല. വാ​ഹ​ന സൗ​ക​ര്യം ഉ​ള്‍​പ്പെ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പാ​ക്ക​ണം. കേ​സ് ഡ​യ​റി അ​ട​ക്ക​മു​ള്ള രേ​ഖ​ക​ള്‍ കൈ​മാ​റാ​ന്‍ പോ​ലീ​സി​ന് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

കേ​സ് ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് സി​ബി​ഐ ഹൈ​ക്കോ​ട​തി​യി​ല്‍ നി​ല​പാ​ട് എ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ജ​സ്ന​യു​ടെ തി​രോ​ധാ​ന​ത്തി​ന് അ​ന്ത​ര്‍​സം​സ്ഥാ​ന ബ​ന്ധ​മു​ണ്ടെ​ന്ന് ക​രു​തു​ന്ന​താ​യി സി​ബി​ഐ കോ​ട​തി​യി​ല്‍‍ പ​റ​ഞ്ഞു. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ലു​ള്ള പ്ര​തീ​ക്ഷ അ​വ​സാ​നി​ച്ചു​വെ​ന്നും കേ​സ് ഏ​റ്റെ​ടു​ക്കാ​ന്‍ സി​ബി​ഐ​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​രു​ടെ ആ​വ​ശ്യം.

2018 മാ​ര്‍​ച്ച്‌ 22 നാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ള​ജി​ല്‍ ര​ണ്ടാം വ​ര്‍​ഷ ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന ജെ​സ്‌​ന മ​രി​യ ജെ​യിം​സി​നെ കാ​ണാ​താ​കു​ന്ന​ത്. സാ​ധ്യ​മാ​യ രീ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ജെ​സ്‌​ന​യെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്ന് നേ​ര​ത്തെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *