ന്യൂഡൽഹി: ലാവ്ലിൻ കേസിൽ ചൊവ്വാഴ്ച മുതൽ വാദം ആരംഭിക്കാൻ തയ്യാറാണെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. ഇതുമായി ബദ്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥൻ അഭിഭാഷകരുമായി ചർച്ച നടത്തി.ചൊവ്വാഴ്ച വാദത്തിനു തയ്യാറാണെന്ന് മറ്റു കക്ഷികളും കോടതിയെ അറിയിച്ചു. നേരെത്തെ, ഈ കേസുമായി ബദ്ധപ്പെട്ട് 20 തവണ വാദം തുടങ്ങുന്നത് മാറ്റിവച്ചിരുന്നു.സിബിഐ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് വാദം ഇത്രയധികം നീണ്ടുപോയിരുന്നത്.