യു​വ​മോ​ർ​ച്ച​യു​ടെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; പോലീസ് ഗ്രനേഡും, കണ്ണീർ വാതകവും പ്രയോഗിച്ചു; നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പരിക്ക്

Kerala Latest News

തി​രു​വ​ന​ന്ത​പു​രം: സെക്രട്ടറിയേറ്റിന് മുന്നിൽ യുവമോർച്ച പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. പി​എ​സ്‌​സി റാങ്ക് ഹോൾഡേഴ്‌സിനെ സ​ർ​ക്കാ​ർ വ​ഞ്ചി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് യു​വ​മോ​ർ​ച്ച സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാർച്ചിലാണ് സംഘർഷം.

പ്രകടനവുമായി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് ബാ​രി​ക്കേ​ഡ് ത​ള്ളി​മാ​റ്റാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ആരംഭിച്ചത് പോ​ലീ​സി​ന് നേ​രെ പ്ര​വ​ർ​ത്ത​ക​ർ ക​ല്ലെ​റി​യുകയും ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗിക്കുകയും ചെയ്തു.എ​ന്നി​ട്ടും പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു പോ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് നാ​ലു ത​വ​ണ ക​ണ്ണീ​ർ വാ​ത​ക​വും ഒ​രു ത​വ​ണ ഗ്ര​നേ​ഡും പ്ര​യോ​ഗി​ച്ചു. തുടർന്നുണ്ടാ​യ ലാ​ത്തി​ച്ചാ​ർ​ജി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്

Leave a Reply

Your email address will not be published. Required fields are marked *