ആലപ്പുഴ: ചേര്‍ത്തല വയലാറില്‍ ആര്.എസ്.എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി ആഹ്വാനം ചെയ്തത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ ഒന്നും തന്നെ നിരത്തിലില്ല. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
വയലാര്‍ ആശാരിപ്പറമ്പില്‍ രാഹുല്‍ ആര്. കൃഷ്ണയാണ് വെട്ടേറ്റ് മരിച്ചത്. സംഘര്‍ഷത്തില്‍ മൂന്ന് ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. നാഗംകുളങ്ങരയില്‍ ഇരുവിഭാഗങ്ങളുടേയും പ്രകടനത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.
ചൊവ്വാഴ്ച വയലാറില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ ബക്കറ്റ് പിരിവ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ആരംഭിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഇരുവിഭാഗവും ഇന്ന് പ്രകടനം നടത്തി. ഈ പ്രകടനത്തിനിടെയാണ് ഏറ്റുമുട്ടിയത്. വെട്ടേറ്റ രാഹുല്‍ ആശുപത്രിയില്‍ എത്തുംമുന്‍പ് മരിച്ചു.