നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരേ ബിജെപി സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയിൽ; ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് പരിഗണിച്ചേക്കും

Kerala Latest News

കൊച്ചി: നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരേ ബിജെപി സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. സ്ഥാനാർത്ഥികളുടെ ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് കോടതി പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുളള അവസാന തീയതി.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുളള സമയം കഴിഞ്ഞാല്‍ സ്ഥാനാര്‍ഥികളുടെ പട്ടിക വരണാധികാരി പുറപ്പെടുവിക്കും. പിന്നീട് തിരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെ മാത്രമേ പത്രിക തള്ളിയ സ്ഥാനാർത്ഥികൾക്ക് നിയമപോരാട്ടം നടത്താന്‍ കഴിയു. അതുകൊണ്ടാണ് അവധിദിനമായിട്ടും ഇന്ന് പ്രത്യേക ബെഞ്ച് ചേര്‍ന്ന് ഈ ഹര്‍ജി അടിയന്തര സ്വഭാവത്തില്‍ പരിഗണിക്കണമെന്ന് ബിജെപി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *