കൊവിഡ് കുതിക്കുന്നു; 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്ക് കൊവിഡ്

India Latest News

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ സജീവ കേസുകളുടെ എണ്ണത്തിലും മരണത്തിലും ഭീതിജനകമായ കുതിപ്പു തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,812 പേര്‍ മരണത്തിനു കീഴടങ്ങി. 2,19272 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ച് രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 15 മടങ്ങ് വര്‍ധനയാണു തുടര്‍ച്ചയായ ഏതാനും ദിവസങ്ങളായി ഉണ്ടാകുന്നത്.

തുടര്‍ച്ചയായ അഞ്ചാംദിവസമാണ് രാജ്യത്തെ കൊവിഡ് കേസുകള്‍ മൂന്നുലക്ഷം കടക്കുന്നത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ പത്തുലക്ഷത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം ഒന്നേമുക്കാല്‍ കോടിക്കടുത്തെത്തി.

ഇതുവരെ 1,73,13,163 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,43,104,382 പേര്‍ രോഗമുക്തി നേടി. 1,95,123 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ആശുപത്രികളിലും വീടുകളിലുമായി 28,13,658 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഞായറാഴ്ച 14,19,11,223 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

രാജ്യത്ത് കോവിഡ് രോഗവ്യാപനം ഏറ്റവും രൂക്ഷമാകുന്നത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,191 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 832 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഏഴുലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.

കര്‍ണാടകയിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,804 പേര്‍ കോവിഡ് പോസിറ്റീവായി. 143 മരണങ്ങളും പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രണ്ടരലക്ഷത്തോളം പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *