മുംബൈ: മഹാരാഷ്ട്ര ബാങ്കില്‍നിന്നും മൂവായിരം കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലെ അന്വേഷണം കൂടുതല്‍ ബാങ്കുകളിലേക്ക്. എസ്ബിഐ, വിജയാ ബാങ്ക്, യൂണിയന് ബാങ്ക്, ഐഡിബിഐ ബാങ്കുകളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കും. നിക്ഷേപത്തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന ഡി.എസ്. കുല്‍ക്കര്‍ണിയുടെ ഡിഎസ്കെ ഗ്രൂപ്പിന് മാനദണ്ഡങ്ങള്‍ മറികടന്ന് വായ്പനല്‍കിയതാണ് കേസ്. കുല്‍ക്കര്‍ണിയും ഭാര്യ ഹേമന്തിയും ഈ വര്‍ഷം ഫെബ്രുവരിയില്‍ വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് അറസ്റ്റിലായിരുന്നു. 1,154 കോടി രൂപയുടെ നിക്ഷേപം, 2,892 കോടി രൂപയുടെ ബാങ്ക് വായ്പയാക്കി മാറ്റിയതിനാണ് കേസ്. തട്ടിപ്പ് കേസില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ രവീന്ദ്ര പി.മറാത്തെയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടര്‍ രാജേന്ദ്ര കെ.ഗുപ്ത, സോണല്‍ മാനേജര്‍ നിത്യാനന്ദ് ദേശ്പാണ്ഡെ, ഡിഎസ് കുല്‍ക്കര്‍ണി ഗ്രൂപ്പ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സുനില്‍ ഗഡ്പാണ്ഡെ, വിപി എന്‍ജിനീയറിംഗ് രാജീവ് ന്യുവസ്കര് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന പൊതുമേഖലാ ബാങ്കുകളില്‍ ഒന്നാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര. ഷെല്‍ കന്പനികള്‍ക്കു വായ്പ അനുവദിക്കുന്നതിനായി പദവി ദുരുപയോഗം ചെയ്തെന്ന കുറ്റമാണ് മറാത്തെയ്ക്കുമേല് ചുമത്തിയിരിക്കുന്നത്.