രാജ്യത്ത് സ്പുട്നിക് 5ന് അനുമതി ലഭിച്ചു

ന്യൂഡല്‍ഹി: റഷ്യന്‍ വാക്സിന്‍ സ്പുട്നിക് 5ന് രാജ്യത്ത് അനുമതി ലഭിച്ചു. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. ഇന്ത്യയില്‍ ഡോ.റെഡ്ഡീസ് വികസിപിച്ച വാക്സിന് 91.6 ശതമാനം ക്ഷമതയാണ് ഉള്ളത്. ഫെബ്രുവരി 19ന് അടിയന്തര ഉപയോഗത്തിനായി അനുമതി തേടിക്കൊണ്ട് ഡോ.റെഡ്ഡീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് ഇത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിന്‍ എന്നിവയായിരുന്നു ആദ്യം അനുമതി ലഭിച്ച രണ്ട് വാക്സിനുകള്‍. ഇവയുടെ ലഭ്യതയില്‍ […]

Continue Reading
KERALA HIGH COURT

രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പിന് കാലതാമസം വരുത്തരുതെന്നും അടുത്ത നിയമസഭ സത്യപ്രതിജ്ഞ ചെയ്യും മുന്‍പ് തെരഞ്ഞെടുപ്പ് നടക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നിലവിലെ നിയമസഭാ അംഗങ്ങള്‍ക്കാണ് വോട്ടവകാശമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവച്ചതിന് ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറി, സിപിഐഎം എന്നിവരാണ് ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് മാറ്റി വച്ചത് നിയമോപദേശം ലഭിച്ചതിന് ശേഷമെന്ന് കമ്മീഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്തായിരുന്നു രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റി […]

Continue Reading

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് ബാധ വര്‍ധിച്ചെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗബാധ കൂടുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. എല്ലാ ജില്ലകളിലും രോഗവ്യാപനം കൂടുകയാണ്. തെരഞ്ഞെടുപ്പിന് ശേഷമാണ് രോഗബാധ വര്‍ധിക്കാന്‍ ഇടയായതെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് പ്രതിരോധം തീരുമാനിക്കാന്‍ എല്ലാ ജില്ലകളിലും യോഗം ചേരും. പഞ്ചായത്ത് തലത്തില്‍ കോവിഡ് പ്രതിരോധ സമിതികള്‍ ശക്തമാക്കും. വാര്‍ഡു തലത്തിലും രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കും. രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് പ്രേരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൂട്ടം ചേര്‍ന്ന് വിഷു ആഘോഷിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. അവശ്യമായ വാക്‌സിന്‍ കിട്ടിയിട്ടില്ലെങ്കില്‍ ക്യാമ്പയിന്‍ ബുദ്ധിമുട്ടിലാകും. […]

Continue Reading

സംസ്ഥാനത്ത് കോവിഡ് വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷം, പ​ല​യി​ട​ത്തും ര​ണ്ട് ദി​വ​സ​ത്തെ സ്റ്റോ​ക്ക് മാ​ത്രം ബാ​ക്കി; ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ൻ ക്ഷാ​മം ഉണ്ടെന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. പ​ല മേ​ഖ​ല​ക​ളി​ലും ര​ണ്ട് ദി​വ​സ​ത്തേ​ക്ക് മാ​ത്ര​മെ സ്റ്റോ​ക്കു​ള്ളു​വെ​ന്നും, മാ​സ് വാ​ക്സി​നേ​ഷ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ലഭ്യതക്കുറവ് രൂക്ഷമാകുകയാണെന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാണ് വാക്സിൻ ക്ഷാമത്തെക്കുറിച്ച് മന്ത്രി അറിയിച്ചത്.അതേസമയം, വാ​ക്‌​സി​ൻ തീ​രെ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ഇ​ല്ലെ​ന്നും മന്ത്രി പറഞ്ഞു. ന​മു​ക്ക് ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യി​ട്ട് വേ​ണം വി​ദേ​ശ​ത്തേ​ക്ക് അ​യ​ക്കാ​ൻ.​കൂ​ടു​ത​ൽ വാ​ക്‌​സി​ൻ ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Continue Reading

കെ.എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയിഡ്

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും അഴീക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് പരിശോധന നടത്തുന്നത്. കോഴിക്കോട്ട് മാലൂര്‍ക്കുന്നിലെ വീട്ടിലാണ് വിജിലന്‍സ് എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധന. കണ്ണൂരിലെ വീട്ടിലും റെയിഡ് നടത്തിയേക്കും എന്നാണ് റിപ്പോർട്ട്.കെഎം ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വരവിനേക്കാള്‍ 166 ശതമാനം അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ് അന്വേഷത്തില്‍ കണ്ടെത്തിയിരുന്നു. ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തിട്ടുണ്ട്.

Continue Reading

രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം; 24 മണിക്കൂറിൽ 1,68,912 പേര്‍ക്ക് രോഗബാധ; 904 മരണങ്ങളും

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 1,68,912 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 1,35,27,717 ആയി. 1,21,56,529 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 12,01,009 പേരാണ് രാജ്യത്തെ വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 904 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 1,70,179 ആയി ഉയർന്നു.

Continue Reading

സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 […]

Continue Reading

ഒറ്റപ്പാലത്ത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന് സംശയം

പാലക്കാട്: ഒറ്റപ്പാലത്ത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 10 തിരിച്ചറിയല്‍ കാര്‍ഡുകളാണ് വഴിയരികില്‍ നിന്നു കണ്ടെത്തിയത്. സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപമാണ് സംഭവം. കാര്‍ഡുകളില്‍ അധികവും കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ അഴിയന്നുര്‍ പ്രദേശത്തുള്ളവരുടെയാണ്. നാട്ടുകാരാണ് കാര്‍ഡുകള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് തെളിവാണിതെന്ന് ബി.ജെ.പി ആരോപിച്ചു.

Continue Reading

ജയമോള്‍ വര്‍ഗീസിന്റെ കാവ്യസമാഹാരങ്ങള്‍ പ്രകാശനം ചെയ്തു

കോട്ടയം: ജയമോള്‍ വര്‍ഗീസിന്റെ രണ്ട് കാവ്യസമാഹാരങ്ങളുടെ പ്രകാശനം കോട്ടയം പ്രസ് ക്ലബ് ഹാളില്‍ നടന്നു. ഔസേപ്പ് ചിറ്റക്കാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഗവണ്‍മെന്റ് പ്‌ളീഡര്‍ അഡ്വ. നിധിന്‍ പുല്ലുകാടന്‍ ഉദ്ഘാടനം ചെയ്തു. ‘പ്രണയബുദ്ധന്റെ ഭൂപടങ്ങളെ മോഹിക്കുന്നവള്‍’ എന്ന പുസ്തകം പവിത്രന്‍ തീക്കുനി ടി.ജി വിജയകുമാറിനും ‘മോക്ഷം തേടുന്ന വിശുദ്ധ പാപങ്ങള്‍’ ബി. ശശികുമാര്‍ അനില്‍ കുര്യാത്തിക്ക് നല്‍കി കൊണ്ടും പ്രകാശനം ചെയ്തു. സിജിത അനില്‍, ശരത് ബാബു പേരാവൂര്‍ എന്നിവര്‍ പുസ്തകം പരിചപ്പെടുത്തി. ചടങ്ങില്‍ കലാ-സാഹിത്യ രംഗത്തെ […]

Continue Reading

പൂരം തകര്‍ക്കാന്‍ ഡി.എം.ഒ ശ്രമിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം

തൃശൂര്‍: പൂരം തകര്‍ക്കാന്‍ ഡി.എം.ഒ ശ്രമിക്കുകയാണെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം രംഗത്ത്. പൂരത്തിന് ആളുകളെ നിയന്ത്രിക്കണമെന്ന ഡിഎംഒയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് ആരോപണം. ഊതിപ്പെരുപ്പിച്ച കണക്കാണ് ഡിഎംഒ സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. പൂരത്തിന് ആളുകളെ നിയന്ത്രിക്കാന്‍ ദേവസ്വങ്ങള്‍ തയാറാണ്. ആചാരങ്ങളെല്ലാം പാലിച്ച് പൂരം നടത്തണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും പാറമേക്കാവ് ദേവസ്വം വ്യക്തമാക്കി. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍പൂരം നിയന്ത്രണങ്ങളോടെ നടത്തിയില്ലെങ്കില്‍ വലിയ വിപത്താകുമെന്നും പൂരം സാധാരണപോലെ നടത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് തൃശൂര്‍ ഡിഎംഒ ആവശ്യപ്പെട്ടിരിന്നു. സാധാരണപോലെ […]

Continue Reading