കെ സുധാകരനെ വെട്ടാനുള്ള എ-ഐ ഗ്രൂപ്പുകളുടെ സംയുക്തനീക്കം പൊളിച്ച് എ കെ ആന്റണി; പുതിയ അധ്യക്ഷനെ ഒരാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കും

ആര്‍ അജിരാജകുമാര്‍ ന്യൂഡല്‍ഹി: കെ പി സി സി അധ്യക്ഷനായി കെ സുധാകരന്‍ എത്തുന്നത് തടയാനുള്ള ഉമ്മന്‍ ചാണ്ടി- രമേശ് ചെന്നിത്തല വിഭാഗത്തിന്റെ നീക്കം പൊളിച്ച് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിക്കണമെന്നും തിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായുള്ള കനത്ത പരാജയത്തിന്റെ പാഠം ഗ്രൂപ്പ് നേതാക്കള്‍ ഉള്‍ക്കൊള്ളണമെന്നും ആന്റണി ഇരുവിഭാഗം നേതാക്കളെയും താക്കീത് ചെയ്തു. മുല്ലപ്പള്ളി രാമചന്ദ്രന് പകരം പുതിയ കെ പി സി സി അധ്യക്ഷനെ തീരുമാനിക്കാന്‍ അശോക് ചവാന്‍ കമ്മറ്റി കേരളത്തിലെ […]

Continue Reading

ഗത്യന്തരമില്ലാതെ മുല്ലപ്പള്ളി സോണിയാ ഗാന്ധിക്ക് രാജിക്കത്ത് കൈമാറി; പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ അശോക് ചാവാന്‍ ഓണ്‍ലൈനിലൂടെ അഭിപ്രായ സര്‍വ്വേ തുടങ്ങി

ആര്‍ അജിരാജകുമാര്‍ തിരുവനന്തപുരം: കേരളത്തില്‍ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ വി ഡി സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ കെ പി സി സി അധ്യക്ഷ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൈമാറി. എന്നാല്‍ പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നതു വരെ തല്‍സ്ഥാനത്ത് തുടരാനാണ് സോണിയാ ഗാന്ധി മുല്ലപ്പള്ളിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷനെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും അഭിപ്രായം തേടി സംസ്ഥാനത്ത് എത്താനിരുന്ന […]

Continue Reading

സുധാകരനും സതീശനും ഇനി കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കും; ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് ഏഴിന്

ആര്‍ അജിരാജകുമാര്‍ തിരുവനന്തപുരം: ഏറെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവായി വി ഡി സതീശനും എത്തുന്നു. ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് ഏഴിന് ഉണ്ടാകും. ഇതുസംബന്ധിച്ച് ഇരുനേതാക്കളുമായി രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തികഴിഞ്ഞു. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലുമുണ്ടായ കനത്ത പരാജയത്തില്‍ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കെ സുധാകരന്‍ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് എത്തുന്നത് വലിയ പ്രതീക്ഷയ്ക്ക് വഴിതുറക്കും. ഒപ്പം, […]

Continue Reading

പിണറായി വിജയനെ എതിരിടാന്‍ വി ഡി സതീശന്‍ എത്തുന്നു; കോണ്‍ഗ്രസ് ക്യാമ്പുകള്‍ക്ക് ആവേശമായി കെ സുധാകരനും പി ടി തോമസും അമരത്തേക്ക്

ആര്‍ അജിരാജകുമാര്‍ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിക്കുണ്ടായ അപ്രതീക്ഷിത തിരിച്ചടികളെ ഫലപ്രദമായി നേരിടാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ നിന്നും സുപ്രധാന തീരുമാനങ്ങള്‍ ഇന്നുണ്ടാകും. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വീണ്ടും അവസരം ചോദിച്ച് എ ഗ്രൂപ്പിനെ ഒപ്പം കൂട്ടിയ രമേശ് ചെന്നിത്തലയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. നിയമസഭയില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കി മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുമുന്നണിയെടും വെള്ളംകുടിപ്പിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ഉറച്ച തീരുമാനമെന്ന് അറിയുന്നു. ഒപ്പം തദ്ദേശസ്വയം ഭരണ […]

Continue Reading

പുതിയ പ്രതിപക്ഷ നേതാവിനെചൊല്ലി ഐ ഗ്രൂപ്പില്‍ പൊട്ടിത്തെറി; വി ഡി സതീശനെതിരെ ചെന്നിത്തല, എ ഗ്രൂപ്പ് എം എല്‍ എമാരെ ഒപ്പം ചേര്‍ത്ത് വീണ്ടുമൊരു അവസരത്തിന് രമേശിന്റെ നീക്കം

ആര്‍ അജിരാജകുമാര്‍ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ അപ്രതീക്ഷിത പരാജയം വിലയിരുത്താന്‍ ബുധനാഴ്ചയോടെ കേരളത്തിലെത്തുന്ന ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് മുന്നില്‍ പരാതികളുടെ ഭണ്ഡാരങ്ങളുമായി എ ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തേക്ക്. തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തല്‍സ്ഥാനങ്ങള്‍ രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ പൊതുവികാരം ഇതിനകം ഉടലെടുത്തിട്ടുണ്ട്. പകരം പാര്‍ട്ടിയിലെ രണ്ടാംതലമുറയുടെ കൈകളില്‍ പാര്‍ട്ടി കടിഞ്ഞാല്‍ ഏല്‍പ്പിക്കണമെന്നാണ് കീഴ്ഘടകങ്ങളുടെ ആവശ്യം. ഗ്രൂപ്പ് നോക്കാതെ കെ പി […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ് 883, വയനാട് 787 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

കണ്ണൂരില്‍ കൊവിഡ് ബാധിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് രോഗബാധിതയായ ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ മരണമടഞ്ഞു. ചേലേരി വൈദ്യര്‍ കണ്ടിക്ക് സമീപം കോമളവല്ലിയാണ് (45) കൊവിഡ് ബാധിച്ച് ചികിത്സയ്ക്കിടെ മരണമടഞ്ഞത്. ഇവര്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. പരിയാരത്തെ കണ്ണുര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെയാണ് മരണം. പരേതനായ കണ്ണന്‍-പാറു ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: ഷാജി. സഹോദരങ്ങള്‍: ശ്രീധരന്‍, രജ്ഞിത്ത്, സുരേശന്‍, ഓമന, വനജ, ശോഭ, സീത, പരേതനായ പത്മനാഭന്‍. ശവസംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പയ്യാമ്പലത്ത് നടന്നു.

Continue Reading

ലോക്ക്ഡൗണ്‍ ലംഘിച്ച് കോഴിക്കോട് ബീച്ചില്‍ പെരുന്നാള്‍ ആഘോഷം; പോലീസിനെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെട്ടു

കോഴിക്കോട്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോഴിക്കോട് ബീച്ചില്‍ പെരുന്നാള്‍ ആഘോഷം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന നിര്‍ദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കള്‍ ബീച്ചില്‍ ഒത്തുകൂടുകയായിരുന്നു. മാസ്‌ക് ധരിക്കാതെ എത്തിയ ഇവര്‍ പോലീസിനെ കണ്ടതോടെ ഓടിരക്ഷപെട്ടു. ഇവരുടെ വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ വീടിനുള്ളില്‍ ഒതുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. പരിശോധന കര്‍ശനമാണെന്നും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്രദേശവാസികളായ ചെറുപ്പാക്കാരാണ് ബീച്ചിലെത്തിയത്. ബൈക്കിലെത്തിയ പോലീസിനെ കണ്ടതോടെ ഇവര്‍ […]

Continue Reading

യു.പിയില്‍ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു

ലക്‌നൗ: മലയാളി നഴ്‌സ് ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം ജില്ലയിലെ നെട്ടയം അമ്പലംകുന്നു സ്വദേശിനി ആര്‍. രഞ്ചു ( 29) ആണ് മരിച്ചത്. ഗ്രേറ്റര്‍ നോയിഡയിലെ ആശുപത്രിയിലെ നഴ്‌സായിരുന്നു. രഞ്ചുവിന് ഏപ്രില്‍ 17നാണ് കൊവിഡ് സഥിരീകരിച്ചത്. രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നിട്ടും നല്ല ചികിത്സ ലഭിച്ചില്ലെന്ന് മരിക്കുന്നതിന് രഞ്ചു സഹോദരി രജിതക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു. ആശുപത്രിയില്‍ ജോലിക്കുകയറി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ രഞ്ചുവിന് രോഗം പിടിപെടുകയായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനില വഷളാകുകയായിരുന്നുവെന്നാണ് വിവരം. രഞ്ചുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ […]

Continue Reading

രാജ്യത്ത് കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികളില്‍ കോവാക്‌സിന്‍ രണ്ടും മൂന്നുംഘട്ട പരീക്ഷണത്തിന് അനുമതി. രണ്ടു മുതല്‍ 18 വയസു വരെയുള്ളവരില്‍ പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് (ഡിസിജിഐ) അനുമതി നല്‍കിയത്. കോവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് 525 കുട്ടികളില്‍ പരീക്ഷണം നടത്തും. സബ്ജക്ട് എക്‌സ്പര്‍ട്ട് കമ്മിറ്റി കഴിഞ്ഞ ദിവസം പരീക്ഷണാനുമതി നല്‍കിയിരുന്നു. ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ കൊവിഡ് പ്രതിരോധ വാക്‌സിനാണ് കോവാക്‌സിന്‍.

Continue Reading