വിവാഹ ചിത്രീകരണത്തിനിടെ വീഡിയോ ഗ്രാഫർ കുഴഞ്ഞ് വീണ് മരിച്ചു; നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ചെങ്ങന്നൂർ: വിവാഹ ചിത്രീകരണത്തിനിടെ വീഡിയോ ഗ്രാഫർ കുഴഞ്ഞ് വീണ് മരിച്ചു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പരുമല മാസ്റ്റർ സ്റ്റുഡിയിലെ വിഡിയോഗ്രാഫർ വിനോദ് പാണ്ടനാടാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് നിഗമനം. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ നടന്ന വിവാഹത്തിനിടെയാണ് വിനോദിന്റെ അപ്രതീക്ഷിതിമായി മരണപ്പെട്ടത്. കുഴഞ്ഞുവീണ ഉടനെ തന്നെ വിനോദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Continue Reading

പുതുവൈപ്പ് നിവാസികൾ വീണ്ടും സമരത്തിലേക്ക്

കൊച്ചി: എൽ പി ജി ടെർമിനലിന് എതിരെ പുതുവൈപ്പ് നിവാസികൾ വീണ്ടും സമരത്തിലേക്ക് .നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണം എന്നാവശ്യപ്പെട്ടാണ് ജനകീയ സമരം. പുതുവൈപ്പ് കടൽത്തീരത്ത് നിവാസികൾ നടത്തുന്ന ജനകീയ സമരത്തിന് നാളെ തുടക്കമാകും. നിരോധനാജ്ഞ പിൻവലിച്ചിട്ടും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്നില്ല എന്നാണ് പരാതി.

Continue Reading

ചെന്നിത്തലയുടെ അമ്മക്ക് രണ്ട് വോട്ട്

ആലപ്പുഴ: ഇരട്ടവോട്ട് ആരോപണം ഉന്നയിച്ച് പരാതി നൽകിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ ഇപ്പോൾ പ്രതിസ്ഥാനത്തായി. ചെന്നിത്തലയുടെ അമ്മ ദേവകി അമ്മയ്ക്ക് രണ്ട് വോട്ട് ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുളളത്. ചെങ്ങന്നൂർ മണ്ഡലത്തിലെ ചെന്നിത്തല തൃപ്പെരുന്തുറ യുപി സ്‌കൂളിലെ 1011–ാം നമ്പറായും ഹരിപ്പാട് മണ്ണാറശാല യുപി സ്‌കൂളിലെ 1362–ാം നമ്പറായും ദേവകിയമ്മയ്ക്ക് വോട്ടുണ്ട്. ചെന്നിത്തലയുടെ മറ്റ് കുടുംബാംഗങ്ങൾക്കും രണ്ട് വോട്ടുണ്ടായിരുന്നു എന്നാണ് വിവരം. ഭാര്യ അനിതയ്ക്കും മക്കളായ രമിത്തിനും രോഹിത്തിനും ഇരട്ട വോട്ടുണ്ടായിരുന്നു. തൃപ്പെരുന്തുറയിലെ കുടുംബവീട്ടിലും ഹരിപ്പാട് മണ്ഡലത്തിലെ […]

Continue Reading

ബംഗാളിലും അസമിലും ഒന്നാംഘട്ട പോളിങ് ആരംഭിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പശ്ചിമ ബംഗാളിലെ മുപ്പത് സീറ്റുകളിലും അസമിലെ നാല്‍പ്പത് സീറ്റുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമബംഗാളിൽ 73 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ്ബൂത്തിലെത്തുക. അതേസമയം, അസമില്‍ അപ്പര്‍ അസമിലെയും സെന്‍ട്രല്‍ അസമിലെയും ഏകദേശം 81 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്.

Continue Reading

സംസ്ഥാനത്ത് ഇന്ന് 1825 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1825 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 262, കണ്ണൂര്‍ 245, കൊല്ലം 173, എറണാകുളം 171, തിരുവനന്തപുരം 150, തൃശൂര്‍ 137, ആലപ്പുഴ 117, കോട്ടയം 111, കാസര്‍ഗോഡ് 104, മലപ്പുറം 103, പത്തനംതിട്ട 87, പാലക്കാട് 65, ഇടുക്കി 60, വയനാട് 40 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 […]

Continue Reading
PINARAYI VIJAYAN

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യന്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയതോടെ കേന്ദ്ര ഏജന്‍സികളും എല്‍.ഡി.എഫ് സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നു. അന്വേഷണ ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയിലാണോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ ജുഡീഷല്‍ കമ്മീഷനെ നിയോഗിച്ചു. റിട്ട. ജഡ്ജി കെ.വി.മോഹനനെ കമ്മീഷനാക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തത്. സര്‍ക്കാര്‍ തീരുമാനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമുണ്ട്. കമ്മീഷന്‍ അനുമതി ലഭിക്കുന്നതിന് പിന്നാലെ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കും. വികസന പദ്ധതികള്‍ തടസപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ ബോധപൂര്‍വം നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് […]

Continue Reading

നെഞ്ചുവേദന; രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Continue Reading

തിരൂരിലെ സ്വകാര്യ മാളിലെ കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

മലപ്പുറം: തിരൂരില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ മാളിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ദുര്‍ഹന്ധം വമിച്ചതിനെ തുടര്‍ന്ന് മാള്‍ അധികൃതരും, പരിസരവാസികളും കിണര്‍ പരിശോധിക്കുകയായിരുന്നു. അങ്ങനെയാണ് മൃതദേഹം കണ്ടെത്തുന്നത്. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ വ്യക്തിയുടെ മൃതദേഹമാണ് ഇതെന്ന് സംശയിച്ചിരുന്നുവെങ്കിലും പിന്നീട് അയാളല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Continue Reading

രാഹുല്‍ ഗാന്ധി പാലക്കാട്ടെത്തി

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ രണ്ടാം ഘട്ട പര്യടനത്തിന് തുടക്കം. പാലക്കാട്ട് രാഹുല്‍ റോഡ് ഷോ നടത്തും. ത്രികോണ മത്സരം നടക്കുന്ന പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ പ്രചാരണ പരിപാടിയില്‍ ആണ് രാഹുല്‍ ആദ്യം പങ്കെടുക്കുക. ഹെലിക്കോപ്റ്ററില്‍ വന്ന് ഇറങ്ങിയ രാഹുല്‍ കോട്ട മൈതാനത്ത് ഷാഫി പറമ്പിലിനായി വോട്ട് തേടി ഇറങ്ങും. പറളിയിലാണ് രാഹുലിന്റെ റോഡ് ഷോയുടെ ആരംഭം. ഡോ. സരിന് വേണ്ടിയും രാഹുല്‍ വോട്ട് തേടും. ശേഷം ഷൊര്‍ണൂര്‍, തൃത്താല എന്നിവിടങ്ങളിലും […]

Continue Reading

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,170 രൂപയും പവന് 33,360 രൂപയുമായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. വ്യാഴാഴ്ച പവന് 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിന് പവന് 42,000 രൂപ രേഖപ്പെടുത്തിയതാണു ഇതുവരെയുള്ള റിക്കാര്‍ഡ് നിലവാരം.

Continue Reading