ചിറയിന്‍കീഴില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം

തിരുവനന്തപുരം: ചിറയിന്‍കീഴിൽ കാര്‍ മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. പുളിമൂട് കടവ് വാമനപുരം പുഴയിലേക്ക് കാർ മറിഞ്ഞാണ് അപകടം ഉണ്ടായത്. ചിറയിന്‍കീഴ് സ്വദേശികളായ ജോതി ദത്ത് (55), മധു (58) എന്നിവരാണ് മരണപ്പെട്ടത്. ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പുഴയുടെ സമീപമുള്ള റോഡ് ഇടിഞ്ഞതാണ് അപകടത്തിന് കാരണം.

Continue Reading

നിയമസഭാ തിരഞ്ഞെടുപ്പ്; പത്രികാ സമര്‍പ്പണം ഇന്നവസാനിക്കും, തിങ്കളാഴ്ചവരെ പിന്‍വലിക്കാം

തിരുവനന്തപുരം:വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയാണ് നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയം. നാളെ മുതല്‍ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. തിങ്കളാഴ്ച വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക പിന്‍വലിക്കാം. ഏപ്രില്‍ ആറിനാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading

തൃശ്ശൂരിൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

തൃ​ശൂ​ർ: അ​ന്തി​ക്കാ​ട് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേരെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. കാ​ര​മു​ക്ക് സ്വ​ദേ​ശി ഗോ​പാ​ല​ൻ (70), ഭാ​ര്യ മ​ല്ലി​ക (65), മ​ക​ൻ റി​ജു (40) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ആത്മഹത്യ ചെയ്തതെന്നാണ് പോ​ലീ​സിന്റെ പ്രാഥമിക നി​ഗ​മ​നം.നേരത്തെ, റി​ജു​വി​ന്‍റെ ഭാ​ര്യ​യു​ടെ ഗാ​ർ​ഹി​ക​പീ​ഡ​ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Continue Reading

തിരുവനന്തപുരത്ത് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ഒരാള്‍ പിടിയില്‍

തി​രു​വ​ന​ന്ത​പു​രം: നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ളുമായി ഒരാൾ പിടിയിൽ .പുകയില ഉൽപന്നങ്ങളുടെ വ​ന്‍​ശേ​ഖ​ര​വു​മായാണ് ന​ഗ​ര​ത്തി​ലെ മൊ​ത്ത​വി​ല്‍​പ​ന​ക്കാ​ര​ന്‍ പി​ടിയിലായത് . സംഭവത്തിൽ മ​ണ​ക്കാ​ട് സ​മാ​ധി സ്ട്രീ​റ്റ്​ ശ്രീ​ന​ഗ​റി​ല്‍ രാ​ജേ​ഷ് കു​മാ​റി​നെ​യാ​ണ് (46) ജി​ല്ല ആ​ന്‍​റി ന​ര്‍​ക്കോ​ട്ടി​ക് സ്പെ​ഷ​ല്‍ ആ​ക്​​ഷ​ന്‍ ഫോ​ഴ്സ് (ഡാ​ന്‍​സാ​ഫ്) ടീ​മിന്റെ റ സ​ഹാ​യ​ത്തോ​ടെ ഫോ​ര്‍​ട്ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കൂടാതെ ഇ​യാ​ളു​ടെ വീ​ട്ടി​ല്‍​നി​ന്ന്​ വി​ല്‍​പ​ന​ക്ക്​ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്‌ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ക​ട​ത്തും വി​പ​ണ​ന​വും ത​ട​യു​ന്ന​തി​നാ​യി […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍ 161, കോട്ടയം 158, പത്തനംതിട്ട 148, മലപ്പുറം 146, തൃശൂര്‍ 131, ആലപ്പുഴ 121, കാസര്‍ഗോഡ് 104, പാലക്കാട് 67, ഇടുക്കി 54, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 […]

Continue Reading

കേരള കോൺഗ്രസ് നേതാവ് സ്കറിയ തോമസ് അന്തരിച്ചു

കൊച്ചി: കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് സ്കറിയ തോമസ് [71] വയസായിരുന്നു.കൊവിഡാനന്തര ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു തവണ ലോക്സഭയിൽ കോട്ടയത്തെ പ്രതിനിധീകരിച്ച സ്കറിയ തോമസ് (71) അവിഭക്ത കേരള കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചു. ഇപ്പോൾ കേരള കോൺഗ്രസ് ചെയർമാൻ . കേരളാ സ്റ്റേറ്റ് എന്റർപ്രൈസസ് ചെയർമാൻ ആയി പ്രവർത്തിക്കുന്നു. കെ ടീ സ്കറിയയുടെ മകനായി ജനിച്ച സ്കറിയ തോമസിന് പാത്രിയർക്കീസ് ബാവയിൽ നിന്ന് കമാണ്ടർ […]

Continue Reading

വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് നാമ നിർദേശ പത്രിക സമർപ്പിക്കും

കണ്ണൂര്‍: ധർമ്മടത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തി. ഇന്ന് ഉച്ചയോടെ ഇവർ നാമനിര്‍ദ്ദേശ പ്രതിക നല്‍കും. ഇതോടെ, വാളയാര്‍ അമ്മയ്ക്ക് പിന്തുണ നല്‍കണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പാലക്കാട് ഡിസിസി പ്രസിഡന്റ് ശ്രീകണ്ഠന്‍ ഉള്‍പ്പെടെ നേതാക്കള്‍ അനുകൂല നിലപാടെടുത്തു. ആവശ്യം ശക്തമായതോടെ പിന്തുണ നല്‍കുന്ന കാര്യം പാര്‍ട്ടി ആലോചിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിരുന്നു. പുലര്‍ച്ചെ കണ്ണൂരിലെത്തിയ ഇവര്‍ ഉച്ചയോടെ കലക്ടറേറ്റിലെത്തിയാണ് പത്രിക നല്‍കുക.

Continue Reading

രാഹുല്‍ ഗാന്ധിക്ക് കാഴ്ചപ്പാടില്ലെന്ന് പിസി ചാക്കോ

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതൃത്വം നിഷ്‌ക്രിയമാണെന്ന് കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയിലെത്തിയ പി.സി ചാക്കോ. രാഹുല്‍ ഗാന്ധിക്ക് പലപ്പോഴും ശരിയായ കാഴ്ചപ്പാട് നഷ്ടപ്പെടുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.”ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ ഞാന്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടു. അതുകേട്ട് അദ്ദേഹം സ്തബ്ധനായി. നിങ്ങള്‍ കേരളത്തില്‍നിന്നുള്ള ആളല്ലേ? എന്തുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് എന്നോട് ചോദിച്ചു.ഇടതുപക്ഷത്തെ ശത്രുപക്ഷത്ത് കാണരുതെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ഇടതുപക്ഷം എന്നത് ഒരു […]

Continue Reading

തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്ന​പ്പോ​ൾ കോ​ൺ​ഗ്ര​സി​നും ബി​ജെ​പി​ക്കു​മാ​ണ് ശ​ബ​രി​മ​ല​യി​ൽ താ​ൽ​പ​ര്യം കൂ​ടി​യി​രി​ക്കു​ന്നത്; മു​ഖ്യ​മ​ന്ത്രി

മ​ഞ്ചേ​രി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് വെളിപ്പെടുത്തി മു​ഖ്യ​മ​ന്ത്രി. തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്ന​പ്പോ​ൾ കോ​ൺ​ഗ്ര​സി​നും ബി​ജെ​പി​ക്കു​മാ​ണ് ശ​ബ​രി​മ​ല​യി​ൽ താ​ൽ​പ​ര്യം കൂ​ടി​യി​രി​ക്കു​ന്ന​തെ​ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ​ബ​രി​മ​ല വി​ധി വ​ന്നാ​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ല്ലാ​വ​രോ​ടും ആ​ലോ​ചി​ച്ച് മാ​ത്ര​മാ​യി​രി​ക്കും തീ​രു​മാ​നി​ക്കു​കയെന്നും അദ്ദേഹം വ്യക്‌തമാക്കി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി-​കോ​ൺ​ഗ്ര​സ് ര​ഹ​സ്യ ധാ​ര​ണ​യു​ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ

തിരുവനന്തപുരം: സ്ഥാനാർഥികൾക്ക് നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ. സംസ്ഥാനത്ത് ഒട്ടാകെ കൂടുതൽ സ്ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിച്ചേക്കും. പ്രചാരണം നേരത്ത ആരംഭിക്കാൻ വേണ്ടി ഇടതുമുന്നണി പത്രിക സമർപ്പണം ഏറെക്കുറെ പൂർത്തിയാക്കി കഴിഞ്ഞു .ഇന്നും നാളെയുമായി യു ഡി എഫ് ,എൻ ഡി എ സ്ഥാനാർഥികൾ പത്രിക സമർപ്പിക്കും. ശനിയാഴ്ച രാവിലെ 11 മുതൽ സൂക്ഷപരിശോധന ആരംഭിക്കും.

Continue Reading