സത്യവാങ്മൂലം ചോര്‍ന്നതില്‍ കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

ന്യൂഡല്‍ഹി: വാക്‌സിന്‍ നയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം മാധ്യമങ്ങളില്‍ വന്നതില്‍ കോടതിക്ക് അതൃപ്തി. വാക്‌സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടരുത് എന്നതായിരുന്നു സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. സത്യവാങ്മൂലം ലഭിക്കാന്‍ വൈകിയെങ്കിലും പ്രയാസമുണ്ടായില്ല, കാരണം നിങ്ങളുടെ സത്യവാങ്മൂലം ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് പത്രം വായിച്ച് അതിലെ വിശദാംശങ്ങള്‍ താന്‍ മനസിലാക്കിയെന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞത്. അസാധാരണമായ പ്രതിസന്ധിയില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ വിവേചന അധികാരം ഉണ്ടെന്നാണ് […]

Continue Reading

അര്‍ഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടു; ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായില്ലെന്ന് ജോസ്. കെ. മാണി

തിരുവനന്തപുരം: മന്ത്രിസഭ രൂപീകരണത്തിന് മുന്നോടിയായി കേരള കോണ്‍ഗ്രസ് എമ്മുമായിയുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായില്ലെന്ന് ജോസ്. കെ. മാണി. അര്‍ഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടു. പോസിറ്റീവായ പ്രതികരണമാണ് ലഭിക്കുന്നത്. വീണ്ടും ചര്‍ച്ച തുടരുമെന്നും എന്നാല്‍ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരില്‍ റവന്യൂ, കൃഷി വകുപ്പുകള്‍ ലഭിക്കുമെന്നാണ് കേരള കോണ്‍ഗ്രസ് എം പ്രതീക്ഷ. അഞ്ച് എംല്‍എമാരുള്ള പാര്‍ട്ടിക്ക് രണ്ടു മന്ത്രിസ്ഥാനം വേണമെന്നും ആവശ്യപ്പെടുന്നു. രണ്ടു മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദം ചെലുത്താന്‍ കഴിഞ്ഞ ദിവസം കോട്ടയത്തു ചേര്‍ന്ന […]

Continue Reading

കൊവിഡ് ചികിത്സയ്ക്ക് അമിത ഫീസ്; ആലുവയിലെ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്തു

കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് അമിത തുക ഈടാക്കിയ സംഭവത്തില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിക്കെതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ആലുവ പോലീസ് നടപടിയെടുത്തത്. ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൃശൂര്‍ സ്വദേശിയായ രോഗിയുടെ ബന്ധുക്കളില്‍ നിന്നും പിപിഇ കിറ്റിന് അഞ്ച് ദിവസത്തേക്ക് 37,352 രൂപയാണ് ആശുപത്രി ഈടാക്കിയെന്നാണ് പരാതി. ചികിത്സയ്ക്കിടെ മരണമടഞ്ഞ രോഗിയുടെ ബന്ധുക്കള്‍ ബില്ല് സഹിതം പോലീസിനും ഡിഎംഒയ്ക്കും പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്‌തെന്നല്ലാതെ തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല. […]

Continue Reading

കൊച്ചിയില്‍ നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു

കൊച്ചി: കൊച്ചിയില്‍ നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു. ലേക്ഷോര്‍ ആശുപത്രിയിലെ നഴ്‌സ് ചേര്‍ത്തല വാരണം കണ്ടത്തില്‍ അനു തോമസ്(32) ആണ് മരിച്ചത്. മാടവന ജങ്ഷനില്‍ വച്ച് ഇന്നു രാവിലെ ആറുമണിക്കുശേഷമായിരുന്നു സംഭവം. ആലപ്പുഴ ഭാഗത്തുനിന്നു വരികയായിരുന്ന ഇവര്‍ സിഗ്‌നല്‍ ലഭിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മുന്നോട്ട് എടുത്തപ്പോള്‍ വൈറ്റില ഭാഗത്തുനിന്ന് അതിവേഗത്തില്‍ വരികയായിരുന്ന ലോറി ഇടിച്ചിടുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ യുവതി മരിച്ചതായാണ് സമീപവാസികള്‍ പറയുന്നത്. ഭര്‍ത്താവ് വിദേശത്താണ്. മകന്‍ എലന്‍.

Continue Reading

രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ കുറവ്; 24 മണിക്കൂറിനിടെ 3,66,161 വൈറസ് ബാധിതര്‍, മരണം 3,754

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. 3,66,161 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,754 പേര്‍ ഈ സമയത്തിനിടെ കൊവിഡ് മൂലം മരിച്ചു. ഇന്നലെ 3,53,818 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 2,26,62,575 പേര്‍ക്ക്. ഇതില്‍ 1,86,71,222 പേര്‍ രോഗമുക്തരായി. 2,46,116 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 17,01,76,603 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് […]

Continue Reading

വാക്‌സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ കൊവിഡ് വാക്സിന്‍ നയത്തില്‍ ഇടപെടരുതെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അസാധാരണമായ പ്രതിസന്ധിയില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ വിവേചന അധികാരം ഉണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. വാക്‌സിന്‍ നയം തുല്യത ഉറപ്പാക്കുന്നതാണ്. എന്നാല്‍ വാക്‌സിന്‍ ലഭ്യതയുടെ പരിമിതി, രോഗ വ്യാപന തോത് എന്നിവ കാരണം എല്ലാവര്‍ക്കും ഒരേ സമയം വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ വിലയില്‍ വാക്‌സിന്‍ ലഭിക്കും എന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു.

Continue Reading

വർഗീയ പാർട്ടിയായ ലീഗിനെ ചുമന്ന് കോൺഗ്രസ് അധപതിച്ചു: കെമാൽ പാഷ

കൊച്ചി: മുസ്ലിം ലീഗിനെ രൂക്ഷമായി വിമർശിച്ച് മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷ. വർഗീയ പാർട്ടിയായ ലീഗിനെ ചുമന്ന് കോൺഗ്രസ് അധപതിച്ചു എന്ന് കെമാൽ പാഷ ആരോപിച്ചു. ലീഗ് കോൺഗ്രസിനൊരു ബാധ്യതയാണ്. കത്വ പെൺകുട്ടിക്ക് വേണ്ടി പിരിവ് നടത്തി ലീഗ് തട്ടിപ്പ് നടത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. “അഴിമതികൾ എന്തുമാത്രമാണ്. മരിച്ചുപോയ ഒരു പെൺകുട്ടിയുടെ പേരിൽ പണം പിരിക്കുകയാണ്. കോടിക്കണക്കിന് രൂപ പിരിച്ചു. അതിനെക്കുറിച്ച് കണക്കുമില്ല ഒന്നുമില്ല, അവിടെ ആർക്കും കൊടുത്തിട്ടുമില്ല. മുസ്ലിം ലീഗ് മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്നില്ല. […]

Continue Reading

രാജ്യത്ത് പ്രതിദിന മരണം 4,092 ; പുതിയ കൊവിഡ് രോഗികള്‍ 4,03,738

ന്യൂഡല്‍ഹി: രാജ്യത്ത്​ തുടര്‍ച്ചയായ രണ്ടാം ദിനവും കോവിഡ്​ ബാധിച്ചുള്ള ​ മരണം നാലായിരം മറി കടന്നു . 4,092 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ് രോഗം മൂലം ​മരണത്തിന് കീഴടങ്ങിയത് ​. ഇതോടെ ആകെ മരണസംഖ്യ 2,42,362 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 4,03,738 പേര്‍ക്കാണ്​ കോവിഡ്​ പോസിറ്റിവ് സ്ഥിരീകരിച്ചത്​. 3,86,444 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി. ഇതുവരെ 2,22,96,414 പേര്‍ക്കാണ്​ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്​. 37,36,648 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 16,94,39,663 പേര്‍ക്ക്​ ഇതുവരെ വാക്​സിന്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം […]

Continue Reading

കൊവിഡ്; സംസ്ഥാനത്ത് 600 തടവുകാര്‍ക്ക് പ്രത്യേക പരോള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജയില്‍ തടവുകാര്‍ക്ക് പ്രത്യേക പരോള്‍ അനുവദിച്ച ഉത്തരവില്‍ 600 തടവുകാര്‍ക്ക് പരോള്‍ നല്‍കിയതായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചു. ജയിലിനുള്ളില്‍ സാമൂഹിക അകലമടക്കം സുരക്ഷ ഉറപ്പുവരുത്താനാണ് നടപടി. സുപ്രിം കോടതിയുടെ നിര്‍ദേശപ്രകാരം ശിക്ഷാ തടവുകാര്‍ക്ക് പരോളും വിചാരണത്തടവുകാര്‍ക്ക് ഇടക്കാല ജാമ്യവും നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിലവിലെ സാഹചര്യം പരിശോധിച്ച് ഹൈക്കോടതി ജഡ്ജി ഉള്‍പ്പെടുന്ന സമിതി പരിശോധന നടത്തി വരികയാണ്. ഹൈക്കോടതി ഉത്തരവുണ്ടായാല്‍ കൂടുതല്‍ വിചാരണ, റിമാന്‍ഡ് തടവുകാര്‍ക്കു ജാമ്യം […]

Continue Reading

മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് കൊവിഡ് ബാധിച്ച് മരിച്ചു

കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് കൊവിഡ് ബാധിച്ച് മരിച്ചു. 42 വയസായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ച ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ച വിപിൻ രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. 2005ൽ ഇന്ത്യാവിഷനിലൂടെ മാധ്യമജീവിതം തുടങ്ങിയ വിപിൻ ചന്ദ് 2012ലാണ് മാതൃഭൂമിയിൽ പ്രവേശിക്കുന്നത്. പറവൂർ കൊടുവഴങ്ങ പാലപ്പുറത്ത് ചന്ദ്രന്റെ മകനാണ്. ഭാര്യ: ശ്രീദേവി. മകൻ: മഹേശ്വർ.

Continue Reading