കൊവിഡ്; സംസ്ഥാനത്ത് 600 തടവുകാര്‍ക്ക് പ്രത്യേക പരോള്‍

Kerala Latest News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജയില്‍ തടവുകാര്‍ക്ക് പ്രത്യേക പരോള്‍ അനുവദിച്ച ഉത്തരവില്‍ 600 തടവുകാര്‍ക്ക് പരോള്‍ നല്‍കിയതായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചു. ജയിലിനുള്ളില്‍ സാമൂഹിക അകലമടക്കം സുരക്ഷ ഉറപ്പുവരുത്താനാണ് നടപടി. സുപ്രിം കോടതിയുടെ നിര്‍ദേശപ്രകാരം ശിക്ഷാ തടവുകാര്‍ക്ക് പരോളും വിചാരണത്തടവുകാര്‍ക്ക് ഇടക്കാല ജാമ്യവും നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

നിലവിലെ സാഹചര്യം പരിശോധിച്ച് ഹൈക്കോടതി ജഡ്ജി ഉള്‍പ്പെടുന്ന സമിതി പരിശോധന നടത്തി വരികയാണ്. ഹൈക്കോടതി ഉത്തരവുണ്ടായാല്‍ കൂടുതല്‍ വിചാരണ, റിമാന്‍ഡ് തടവുകാര്‍ക്കു ജാമ്യം ലഭിക്കാനാണ് സാധ്യത. ഈ വര്‍ഷം പരോളിന് അര്‍ഹതയുള്ളവര്‍ക്കാണ് പരിഗണന ലഭിക്കുന്നത്.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും നിരവധി തടവുകാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജയിലുകളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ജയില്‍ മേധാവി ഋഷിരാജ് സിംഗ് നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *