കോവിഡ് ആശുപത്രിയില്‍ തീപ്പിടിത്തം;13 പേര്‍ വെന്തുമരിച്ചു

മുംബൈ:മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് 13 രോഗികൾ വെന്തുമരിച്ചു. പാൽഘർ ജില്ലയിലെ വിരാറിൽ വിജയ് വല്ലഭ് ആശുപത്രിയിലാണ് പുലർച്ചെ 3.15 ഓടെ ദാരുണ സംഭവമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിലെ എയർ കണ്ടീഷണറിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.കോവിഡ് ചികിത്സയിലായിരുന്നരാണ് മരിച്ചവരെല്ലാം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. അഗ്നിരക്ഷാ സേന ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ ഇപ്പോഴും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ നാസിക്കിലെ ആശുപത്രിയില്‍ […]

Continue Reading

കൊവിഡ് കുതിക്കുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 3,32,730 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 2263 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 1,93,279 പേര്‍ ഇന്നലെ രോഗമുക്തി നേടി. ഇന്ത്യയില്‍ ഇതുവരെ 1,62,63,695 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 1,36,48,159 പേര്‍ രോഗമുക്തരായി. ഇതുവരെ കോവിഡ് മൂലം മരിച്ചത് 1,86,920 പേര്‍. നിലവില്‍ 34,28,616 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. ഇന്നലെ വരെ 13,54,78,420 പേര്‍ വാക്സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിലെ കോവിഡ് സ്ഥിതിഗതികള്‍ […]

Continue Reading

ഓക്സിജന്‍ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്നത് നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഓക്സിജന്‍ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്നത് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഓക്സിജന്‍ ലഭ്യത വിതരണം എന്നിവ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തര ഉന്നതതല യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് തീരുമാനം. രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ നേരിടുന്ന ഓക്സിജന്‍ ക്ഷാമം പരിഹരിക്കാനാണ് നടപടി. ഓക്സിജന്‍ ഉത്പാദനം വര്‍ധിപ്പിക്കണമെന്നും അന്തര്‍ സംസ്ഥാന ഓക്സിജന്‍ വിതരണം തടസപ്പെടുത്തരുതെന്നും പ്രധാനമന്ത്രി ഉത്തരവിട്ടു. ഡല്‍ഹി ആശുപത്രികളിലെ ഓക്സിജന്‍ ക്ഷാമം അതിരൂക്ഷമായിരിക്കുകയാണ്. ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന രോഗികളെയൊക്കെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി […]

Continue Reading

കൊവിഡ് പ്രതിസന്ധി; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തു. ഓക്‌സിജന്‍ വിതരണം, വാക്‌സിനേഷന്‍, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയെന്തെന്ന് കോടതി ആരാഞ്ഞു. ഇതു സംബന്ധിച്ച് കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. വെള്ളിയാഴ്ച വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയെ കേസില്‍ അമിക്കസ് ക്യുറി ആയി ചീഫ് ജസ്റ്റീസ് നിയമിച്ചു. കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിവിധ ഹൈക്കോടതികള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു […]

Continue Reading

പതിനെട്ട് കഴിഞ്ഞവര്‍ക്കും കൊവിഡ് വാക്‌സിനായി ശനിയാഴ്ച രജിസ്റ്റര്‍ ചെയ്യാം

ന്യൂഡല്‍ഹി: പതിനെട്ടുവയസ് കഴിഞ്ഞവര്‍ക്കും കൊവിഡ് വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാം. ശനിയാഴ്ച മുതല്‍ 18 കഴിഞ്ഞവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് കേന്ദ്രം അറിയിച്ചു. കോവിന്‍ സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ കോവിന്‍ സൈറ്റില്‍ ഇതിനുള്ള സൗകര്യം ലഭ്യമായിത്തുടങ്ങും. മെയ് മാസം ഒന്ന് മുതലാണ് 18 വയസ് മുതലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങുക. നിലവില്‍ 45 വയസിന് മുകളിലുള്ളവര്‍ക്കാണ് കൊവിഡ് പ്രതിരോധ കുത്തിവയ്പ് നല്‍കി വരുന്നത്.

Continue Reading

കൊവിഡ് കുതിക്കുന്നു; 24 മണിക്കൂറിനിടെ മൂന്നേകാല്‍ ലക്ഷം പേര്‍ക്ക് രോഗബാധ, 2104 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 3,14,835 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 2104 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 1,78,841 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,59,30,965 ആയി. ഇതില്‍ 1,34,54,880 പേരാണ് രോഗമുക്തി നേടിയത്. മരണം ഇതുവരെ 1,84,657. 22,91,428 പേരാണ് നിലവില്‍ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ വരെ 13,23,30,644 പേര്‍ക്കു വാക്സിന്‍ നല്‍കി. രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന […]

Continue Reading

ജയ് ശ്രീറാം വിളിച്ചില്ലെന്നാരോപിച്ച് പത്തുവയസുകാരെ ബി.ജെ.പി പ്രവര്‍ത്തകന്‍ തല്ലിച്ചതച്ചു

കൊല്‍ക്കത്ത: ജയ് ശ്രീറാം വിളിച്ചില്ലെന്നാരോപിച്ച് പത്തുവയസ്സുകാരനെ ക്രൂരമായി ആക്രമിച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍. ബംഗാളിലെ നദിയ ജില്ലയിലെ ഫുലിയയിലാണ് സംഭവം നടന്നത്. നാലാംക്ലാസുകാരനായ മഹാദേവ് ശര്‍മക്കാണ് ക്രൂരമായ മര്‍ദനമേറ്റത്. പ്രദേശത്ത് ചായക്കട നടത്തുന്ന മഹാദേബ് പ്രാമാണിക് എന്ന ബി.ജെ.പി പ്രവര്‍ത്തകനാണ് ബാലനെ ക്രൂരമായി മര്‍ദിച്ചത്. പ്രദേശത്തെ തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവിയായ ആശാരിയുടെ മകനാണ് മഹാദേവ് ശര്‍മ. ഈ ബാലന്‍ ചായക്കടക്ക് മുന്നിലൂടെ പോകവേ പ്രാമാണിക് ബാലന്റെ അച്ഛനെക്കുറിച്ചും തൃണമൂലിനെക്കുറിച്ചും അസഭ്യം പറയുകയും ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. […]

Continue Reading

രാഹുല്‍ ഗാന്ധിയ്ക്ക് കൊവിഡ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിക്കും കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരിയ രോഗലക്ഷണങ്ങളുണ്ടെന്നും താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കുറിച്ചു. കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം നിലവില്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

കൊവിഡ് അതിരൂക്ഷം; 24 മണിക്കൂറിനിടെ 2.59 ലക്ഷം പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്നു. ഇന്ന് 2.59 ലക്ഷം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,761 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 1,80,530 ആയി ഉയര്‍ന്നു. രാജ്യത്തെ മൊത്തം കൊവിഡ് കേസുകള്‍ ഒന്നരക്കോടി (1,53,21,089) കവിഞ്ഞു. കഴിഞ്ഞ 16 ദിവസംകൊണ്ട് 27.50 ലക്ഷം രോഗികളുണ്ടായി. ദിവസേനയുള്ള പുതിയ കൊവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുത്തതോടെ രാജ്യത്ത് യുദ്ധസമാനമായ ആരോഗ്യ അടിയന്തരാവസ്ഥയുടെ […]

Continue Reading

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഈ മാസം 26 മുതല്‍ അഞ്ച് ദിവസത്തെ സന്ദര്‍ശനമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനം റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സന്ദര്‍ശനം റദ്ദാക്കിയ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കണ്ടെത്തിയ ഇരട്ട ജനിതക മാറ്റം വന്ന വൈറസ് കഴിഞ്ഞ മാസം ബ്രിട്ടനില്‍ […]

Continue Reading