കോവിഡ് ആശുപത്രിയില്‍ തീപ്പിടിത്തം;13 പേര്‍ വെന്തുമരിച്ചു

India Latest News

മുംബൈ:മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് 13 രോഗികൾ വെന്തുമരിച്ചു. പാൽഘർ ജില്ലയിലെ വിരാറിൽ വിജയ് വല്ലഭ് ആശുപത്രിയിലാണ് പുലർച്ചെ 3.15 ഓടെ ദാരുണ സംഭവമുണ്ടായത്.

തീവ്രപരിചരണ വിഭാഗത്തിലെ എയർ കണ്ടീഷണറിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.കോവിഡ് ചികിത്സയിലായിരുന്നരാണ് മരിച്ചവരെല്ലാം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

അഗ്നിരക്ഷാ സേന ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ ഇപ്പോഴും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ നാസിക്കിലെ ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്ക് ചോര്‍ന്നതിനെത്തുടര്‍ന്ന് 22 കോവിഡ് രോഗികള്‍ മരിച്ചിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. ആശുപത്രിക്കു പുറത്ത് സ്ഥാപിച്ച ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് അര മണിക്കൂറോളം ഓക്സിജന്‍ തടസപ്പെട്ടു. ഇതോടെ വെന്റിലേറ്ററില്‍ ഉള്‍പ്പെടെ കഴിഞ്ഞിരുന്ന രോഗികളാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *