ഓക്സിജന്‍ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്നത് നിരോധിച്ച് കേന്ദ്രം

India Latest News

ന്യൂഡല്‍ഹി: ഓക്സിജന്‍ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്നത് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഓക്സിജന്‍ ലഭ്യത വിതരണം എന്നിവ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തര ഉന്നതതല യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് തീരുമാനം.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ നേരിടുന്ന ഓക്സിജന്‍ ക്ഷാമം പരിഹരിക്കാനാണ് നടപടി. ഓക്സിജന്‍ ഉത്പാദനം വര്‍ധിപ്പിക്കണമെന്നും അന്തര്‍ സംസ്ഥാന ഓക്സിജന്‍ വിതരണം തടസപ്പെടുത്തരുതെന്നും പ്രധാനമന്ത്രി ഉത്തരവിട്ടു.

ഡല്‍ഹി ആശുപത്രികളിലെ ഓക്സിജന്‍ ക്ഷാമം അതിരൂക്ഷമായിരിക്കുകയാണ്. ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന രോഗികളെയൊക്കെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ശാന്തിമുകുന്ദ് ആശുപത്രി സിഇഒ അറിയിച്ചു. നോയിഡ കൈലാഷ് ആശുപത്രിയില്‍ പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് നിര്‍ത്തി.

വിവിധ ആശുപത്രികള്‍ തങ്ങള്‍ക്ക് മണിക്കൂറുകള്‍ പിടിച്ചുനില്‍ക്കാനുള്ള ഓക്സിജന്‍ മാത്രമേയുള്ളൂ എന്നറിയിച്ച് രംഗത്തെത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം, അടിയന്തരാവശ്യങ്ങള്‍ക്കുള്ള ഓക്സിജന്‍ എത്തിക്കുകയാണ് ചെയ്തിരുന്നത്. ഇപ്പോള്‍ അത് പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്.

ഓസ്‌കിജന്‍ ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ശാന്തിമുകുന്ദ് ആശുപത്രിയില്‍ പുതിയ രോഗികളെ എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. നോയിഡയിലെ കൈലാഷ് ആശുപത്രിയും പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. പല ആശുപത്രികളും ഓക്സിജന്‍ ലഭ്യതക്കായി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *