കൊവിഡ് കുതിക്കുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്ക് രോഗബാധ

India Latest News

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 3,32,730 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 2263 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 1,93,279 പേര്‍ ഇന്നലെ രോഗമുക്തി നേടി.

ഇന്ത്യയില്‍ ഇതുവരെ 1,62,63,695 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 1,36,48,159 പേര്‍ രോഗമുക്തരായി. ഇതുവരെ കോവിഡ് മൂലം മരിച്ചത് 1,86,920 പേര്‍. നിലവില്‍ 34,28,616 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്.

ഇന്നലെ വരെ 13,54,78,420 പേര്‍ വാക്സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിലെ കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായതോടെ പ്രധാനമന്ത്രി ഇന്നലെ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *