ന​ട​ന്‍ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു

കോ​ൽ​ക്ക​ത്ത: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ഴ്ച​ക​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ ന​ട​ന്‍ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ബി​ജെ​പി പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇദ്ദേഹം ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.ബ്രി​ഗേ​ഡ് പ​രേ​ഡ് മൈ​താ​ന​ത്ത് ചേ​ര്‍​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇദ്ദേഹം അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൈ​ലാ​ശ് വി​ജ​യ​വ​ര്‍​ഗി​യ​യു​മാ​യി നേരത്തെ മി​ഥു​ൻ ച​ക്ര​വ​ർ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ബെ​ല്‍​ഗാ​ചി​യ​യി​ലെ മി​ഥു​ന്‍റെ വ​സ​തി​യി​ലാ​ണ് ച​ര്‍​ച്ച ന​ട​ത്തി​യ​ത്.

Continue Reading

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ സ്‌ക്രീനിങ് ആവശ്യമാണെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആമസോണ്‍ പ്രൈം, നെറ്റ് ഫ്‌ളിക്‌സ് തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ സ്‌ക്രീനിങ് ആവശ്യമാണെന്ന് സുപ്രീം കോടതി. താണ്ഡവ് വെബ്‌സീരിസുമായി ബന്ധപ്പെട്ട മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ സുപ്രധാന പരാമര്‍ശം. ആമസോണ്‍ പ്രൈം വാണിജ്യ വിഭാഗം മേധാവി അപര്‍ണ പുരോഹിത് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനായി മാറ്റി. ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സ്ട്രീം ചെയ്യുന്ന വെബ് സീരിസുകളിലും ഷോകളിലും സ്‌ക്രീനിങ് ഉണ്ടാകേണ്ടതാണെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പലതിന്റെയും ഉള്ളടക്കത്തില്‍ […]

Continue Reading

താജ്മഹലിന് ബോംബ് ഭീഷണി

ആഗ്ര: താജ്മഹലിന് ബോംബ് ഭീഷണി. ഇന്ന് രാവിലെ 10.30നാണ് ഭീഷണി സന്ദേശമെത്തിയത്. താജ്മഹലില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം പോലീസ് കണ്‍ട്രോള്‍ റൂമിലാണ് ലഭിച്ചത്. ഉടന്‍ തന്നെ ഇക്കാര്യം പോലീസ് താജ്മഹലിലെ സുരക്ഷ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ സന്ദര്‍ശകരെ മുഴുവന്‍ പുറത്തിറിക്കി, താജ്മഹല്‍ അടച്ചു. പോലീസും ബോംബ് സ്‌ക്വാഡും പ്രദേശത്ത് തെരച്ചില്‍ നടത്തിവരികയാണ്. ഇതുവരെ സ്‌ഫോടക വസ്തുകള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വ്യാജ സന്ദേശമാണെന്നാണ് പോലീസിന്റെ പ്രാഥമി വിലയിരുത്തല്‍.

Continue Reading

ഉ​ത്ത​ര്‍​പ്ര​ദേ​ശിലെ പോ​ലീ​സ് എ​ൻ​കൗ​ണ്ട​റിൽ ര​ണ്ട് കൊ​ടും​കു​റ്റ​വാ​ളി​ക​ളെ വധിച്ചു

ല​ക്നോ: യു പിയി​ല്‍ പോ​ലീ​സ് എ​ൻ​കൗ​ണ്ട​റി​ലൂ​ടെ കൊ​ടും​കു​റ്റ​വാ​ളി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു. സ്‌​പെ​ഷ്യ​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സാ​ണ് കു​റ്റ​വാ​ളി​ക​ളെ വ​ധി​ച്ച​ത്.രണ്ട് പേരെയാണ് എ​ൻ​കൗ​ണ്ട​റി​ലൂ​ടെ വെ​ടി​വ​ച്ചു കൊ​ന്നത് . വ​കീ​ല്‍ പാ​ണ്ഡെ, എ​ച്ച്.​എ​സ്. അം​ജാ​ദ് എ​ന്നി​വ​രെ​യാ​ണ് എ​ന്‍​കൗ​ണ്ട​റി​ലൂ​ടെ വ​ധി​ച്ച​ത്. കൊ​ടും​കു​റ്റ​വാ​ളി​യാ​യ മു​ന്ന ബം​ജ്‌​റം​ഗി​യു​ടെ​യും ഷാ​ര്‍​പ്പ് ഷൂ​ട്ട​ര്‍ ദി​ലീ​പ് മി​ശ്ര​യു​ടെ​യും സം​ഘാ​ങ്ങ​ളാ​ണ് ഇ​രു​വ​രും.

Continue Reading

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു; പിതാവ്​ അറസ്റ്റില്‍

ഭോപാല്‍: ആറാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്​ത കേസിൽ പിതാവ്​ അറസ്റ്റില്‍. മധ്യപ്രദേശ്​ ഭോപാലില്‍ ജെഹാന്‍ഗിറാബാദ്​ പൊലീസ്​ സ്​റ്റേഷന്‍ പരിധിയിലാണ്​ സംഭവം നടന്നത് .ഫെബ്രുവരി 28ന്​ ഗോവിന്ദപുരയില്‍ മുത്തച്ഛന്‍റെ വീട്ടില്‍വെച്ച്‌​ പിതാവ് കുട്ടിയെ ​ ഉപദ്രവിച്ചതോടെ മാതാവും കുട്ടിയും പൊലീസില്‍ പരാതി നല്‍കി . ഇതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ്​ പുറത്തുവന്നത്​.ഒരു വര്‍ഷം മുമ്ബാണ്​ പെണ്‍കുട്ടിയെ ആദ്യമായി പിതാവ്​ പീഡനത്തിനിരയാക്കിയത് .മാതാവ്​ ജോലിക്കുപോയ സമയത്തായിരുന്നു സംഭവം നടന്നത് . ഇയാളുടെ ഇളയ മക്കളും വീട്ടിലുണ്ടായിരുന്നപ്പോഴാണ്​ ക്രൂരകൃത്യം നടന്നതെന്നും പൊലീസ്​ പറഞ്ഞു. […]

Continue Reading

കോ​വി​ഡ് വ്യാപനം വ​ർ​ധി​ക്കു​ന്നു; രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 17,407 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാപനം വീണ്ടും വ​ർ​ധി​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 17,407 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,11,56,923 ആ​യി ഉ​യ​ർ​ന്നു. 1,08,26,075 പേ​രാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് മു​ക്ത​രാ​യ​ത്. 1,73,413 പേ​ർ പല സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​.

Continue Reading

അ​നു​രാ​ഗ് ക​ശ്യ​പ്, ത​പ്സി പ​ന്നു എ​ന്നി​വ​രു​ടെ ഓ​ഫീ​സു​ക​ളി​ല്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്

മും​ബൈ: ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ന്‍ അ​നു​രാ​ഗ് ക​ശ്യ​പ്, ബോ​ളി​വു​ഡ് ന​ടി ത​പ്സി പ​ന്നു എ​ന്നി​വ​രു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ലും ഓ​ഫീ​സു​ക​ളി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്. നി​കു​തി​വെ​ട്ടി​പ്പ് സം​ബ​ന്ധി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് ന​ട​പ​ടി. മും​ബൈ​യി​ലും പൂ​നെ​യി​ലു​മു​ള്ള 20 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന. ദേ​ശീ​യ രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ള്ള​വ​രാ​ണ് അ​നു​രാ​ഗ് ക​ശ്യ​പും ത​പ്സി പ​ന്നു​വും. പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ അ​നു​രാ​ഗ് ക​ശ്യ​പ് ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച്‌ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത്ര മ​ന്ത്രി അ​മി​ത് ഷാ​യെ​യും പേ​രെ​ടു​ത്ത് പ​ല​ത​വ​ണ […]

Continue Reading

ബി.ജെ.പി എം.പി നന്ദകുമാര്‍ സിംഗ് ചൗഹാന്‍ കൊവിഡ് ബാധിച്ചു മരിച്ചു

ഭോപ്പാല്‍: ബി.ജെ.പി എം.പി നന്ദകുമാര്‍ സിംഗ് ചൗഹാന്‍ കൊവിഡ് ബാധിച്ചു മരിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്വ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് നന്ദകുമാര്‍ സിംഗ്. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നന്ദകുമാറിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. നേരത്തെ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. നന്ദകുമാറിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ അനുശോചനം അറിയിച്ചു.

Continue Reading
MODI

കാര്‍ഷിക മേഖലയിലെ മാറ്റങ്ങള്‍ കര്‍ഷകര്‍ ഉള്‍ക്കൊള്ളണം; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാര്‍ഷിക പരിഷ്‌ക്കാരങ്ങളുമായി മുന്നോട്ടെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക മേഖലയിലെ മാറ്റങ്ങള്‍ കര്‍ഷകര്‍ ഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക ഗവേഷണങ്ങളിലടക്കം സ്വകാര്യമേഖലയ്ക്കും സുപ്രധാനമായ പങ്കുണ്ട്. ചെറുകിട കര്‍ഷകരെ ശാക്തീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ദൗത്യം. കാര്‍ഷിക മേഖലക്ക് വലിയ പ്രാധാന്യമാണ് ബജറ്റില്‍ നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷകരെ ശാക്തീകരിക്കുന്നതിലൂടെ ഗ്രാമീണ ഇന്ത്യയും ശക്തി നേടും. ബജറ്റില്‍ കര്‍ഷകര്‍ക്ക് വേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. കാര്‍ഷിക കടത്തിന്റെ […]

Continue Reading

പ്രധാന മന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിൻ സ്വീകരിച്ചു

ന്യൂഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിൻ സ്വീകരിച്ചു .ഡൽഹി എയിംസ് ആശുപത്രിയിൽ നിന്നാണ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. കോവിഡിന് എതിരായ പോരാട്ടത്തെ ശക്തിപ്പെടുത്താൻ ഡോക്ടറുമാരും ശാസ്ത്രജ്ഞരും വളരെ വേഗത്തിൽ പ്രവർത്തിച്ചു എന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിൻ എടുക്കാൻ യോഗ്യരായ എല്ലാവരും വാക്‌സിൻ എടുക്കണം. കോവിഡ് മുക്ത ഇന്ത്യക്കായി നമ്മുക്ക് ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു .അതേ സമയം വാക്‌സിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് രാജ്യത്ത് തുടക്കം കുറിക്കും. 60 വയസ്സിനു മുകളിൽ ഉള്ളവർക്കും 45 […]

Continue Reading