പ്രധാന മന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിൻ സ്വീകരിച്ചു

India Latest News

ന്യൂഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിൻ സ്വീകരിച്ചു .ഡൽഹി എയിംസ് ആശുപത്രിയിൽ നിന്നാണ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. കോവിഡിന് എതിരായ പോരാട്ടത്തെ ശക്തിപ്പെടുത്താൻ ഡോക്ടറുമാരും ശാസ്ത്രജ്ഞരും വളരെ വേഗത്തിൽ പ്രവർത്തിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

വാക്‌സിൻ എടുക്കാൻ യോഗ്യരായ എല്ലാവരും വാക്‌സിൻ എടുക്കണം. കോവിഡ് മുക്ത ഇന്ത്യക്കായി നമ്മുക്ക് ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു .അതേ സമയം വാക്‌സിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് രാജ്യത്ത് തുടക്കം കുറിക്കും. 60 വയസ്സിനു മുകളിൽ ഉള്ളവർക്കും 45 മുകളിൽ മറ്റു അസുഖം ഉള്ളവർക്കുമാണ് ഇന്ന് വാക്‌സിൻ നൽകുക.

Leave a Reply

Your email address will not be published. Required fields are marked *